ഐവറി നിറത്തിലുള്ള മനോഹരമായ ബനാറസി സിൽക് സാരിയാണ് നിത അംബാനി ചടങ്ങിൽ ഉടുത്തത്. ഗോള്‍ഡണ്‍ നിറത്തിലുള്ള ബോര്‍ഡറാണ് സാരിയെ മനോഹരമാക്കുന്നത്.

വൈറ്റ് ഹൗസിൽ മോദിക്കായൊരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാരീലുക്കിലുള്ള നിത അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഐവറി നിറത്തിലുള്ള മനോഹരമായ ബനാറസി സിൽക് സാരിയാണ് നിത അംബാനി ചടങ്ങിൽ ഉടുത്തത്. ഗോള്‍ഡണ്‍ നിറത്തിലുള്ള ബോര്‍ഡറാണ് സാരിയെ മനോഹരമാക്കുന്നത്. ഏതാണ്ട് ഒരു മാസത്തോളം എടുത്താണ് ഈ സാരി ഒരുക്കിയത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 

View post on Instagram

വസ്ത്രനിർമാണ മേഖലയുടെ മികവിനെ എടുത്തുകാണിക്കുന്ന റിലയൻസ് ഫൗണ്ടേഷന്റെ സ്വദേശ് എക്സിബിഷനിൽ പ്രസ്തുത സാരി അവതരിപ്പിച്ചിരുന്നു. സാരിക്കു ചേരുന്ന പേൾ മാലയാണ് നിത അണിഞ്ഞത്. ഒപ്പം ഡയമണ്ട് കമ്മൽ കൂടിയായപ്പോൾ നിതയുടെ എത്നിക് ലുക്ക് കംപ്ലീറ്റായി. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഒരുക്കിയ വിരുന്നിൽ പിങ്ക് നിറത്തിലുള്ള പട്ടോല സാരി ധരിച്ചാണ് നിത എത്തിയത്. ​

Also Read: കുട്ടികള്‍ വരച്ചു മനോഹരമാക്കിയ ഡ്രസില്‍ അധ്യാപികയുടെ സർപ്രൈസ്; വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player