നിറയെ എംബ്രോയ്ഡറിയോട് കൂടിയുള്ള വസ്ത്രം നൂറിന്‍റെ ഇഷ്ടപ്രകാരം ആണ് ഡിസൈന്‍ ചെയ്തത്. പല നിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിച്ചിരിക്കുന്ന വസ്ത്രം സെമി സാരി പോലെയാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഫുള്‍ കൈയാണ് ബ്ലൗസാണ്.

മലയാളത്തിന്റെ യുവനടി നൂറിന്‍ ഷെരീഫിന്‍റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരൻ. ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും ഇന്ന് തിരുവനന്തപുരത്ത് വെച്ച് വിവാഹതരായത്. ബീന കണ്ണന്‍ ഡിസൈന്‍ ചെയ്ത ലൈറ്റ് പിങ്ക് ഫ്ലോറൽ ലെഹങ്കയിലാണ് നൂറിന്‍ എത്തിയത്.

നിറയെ എംബ്രോയ്ഡറിയോട് കൂടിയുള്ള വസ്ത്രം നൂറിന്‍റെ ഇഷ്ടപ്രകാരം ആണ് ഡിസൈന്‍ ചെയ്തത്. പല നിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിച്ചിരിക്കുന്ന വസ്ത്രം സെമി സാരി പോലെയാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഫുള്‍ കൈയാണ് ബ്ലൗസാണ്. നൂറിൻ ധരിച്ച ഷാളിൽ നൂറിൻ ഫാഹിം എന്ന് അറബിയിൽ എഴുതി ചേർത്തിട്ടുണ്ട്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രത്തിൽ ഗ്രേപ്പ്, നീല, ഓറഞ്ച് നിറങ്ങളിലാണ് ഫ്ലോറൽ ഡിസൈൻ നൽകിയത്. വസ്ത്രത്തിന് മാച്ച് ചെയ്ത് സിൽവർ നിറത്തിലുള്ള ഹെവി ചോക്കറും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. 

View post on Instagram

ഗ്രേപ്പ് നിറത്തിലുള്ള വസ്ത്രമാണ് ഫഹിം ധരിച്ചത്. പാട്ടുപാടി ആഘോഷത്തോടെയാണ് ഫഹിം ചടങ്ങുകൾക്കെത്തിയത്. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.

View post on Instagram

2022 ഡിസംബർ 24-നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം നടന്നത്. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങ് താരങ്ങളാൽ സമ്പന്നമായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു.

View post on Instagram
View post on Instagram
View post on Instagram

Also Read: വരണ്ട ചര്‍മ്മമുള്ളവര്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം