സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. 

നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. 'ദിൽബർ' എന്ന ഒറ്റ ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കാനഡയില്‍ ജനിച്ച മൊറോക്കൻ വംശജയായ നോറ നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ നേരത്തെ തന്നെ ശ്രദ്ധേയയായെങ്കിലും നടിയെന്ന നിലയില്‍ പക്ഷേ ഇന്ത്യൻ സിനിമയിലാണ് പ്രശസ്തിയാര്‍ജ്ജിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ബ്ലാക്ക് നിറത്തിലുള്ള ക്യാറ്റ്സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങുന്നത്. ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രശസ്ത വസ്ത്ര ബ്രാൻഡായ ഡെഡ്‌ലോട്ടസ് കൗച്ചില്‍ നിന്നുള്ള ക്യാറ്റ്‌സ്യൂട്ട് ആണ് നോറ ധരിച്ചത്. ലാറ്റക്സ് തുണികൊണ്ട് ഡിസൈന്‍ ചെയ്തതാണ് ഈ ബ്ലാക്ക് ക്യാറ്റ് സ്യൂട്ട്. ഫുള്‍ സ്ലീവ് ക്യാറ്റ് സ്യൂട്ടിനൊപ്പം ഒരു സ്റ്റൈലിഷ് ജാക്കറ്റും താരം ധരിച്ചിരുന്നു. 

View post on Instagram

'എനി ഓൾഡ് അയൺ ' എന്ന ബ്രാൻഡിൽ നിന്നുള്ളതാണ് ഈ ജാക്കറ്റ്. സില്‍‌വര്‍ നിറത്തിലുള്ള ഡിസൈനിനാല്‍ മനോഹരമാണ് ഈ ലെതര്‍ ജാക്കറ്റ്.സിൽവർ ചെയിൻ നെക്ലേസുകൾ, സ്റ്റേറ്റ്മെന്റ് സിൽവർ മോതിരങ്ങൾ, കറുത്ത ബൂട്ടുകൾ എന്നിവയായിരുന്നു താരത്തിന്‍റെ ആക്സസറീസ്. മനേക ഹരിസിംഗാനിയാണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്. 

View post on Instagram

Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ എട്ട് ഫേസ് പാക്കുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം