പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. 

കിടിലന്‍ നൃത്തച്ചുവടുകളിലൂടെ ആരാധകമനം കവർന്ന ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

View post on Instagram

ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള അനാര്‍ക്കലി സ്യൂട്ടാണ് നോറ ധരിച്ചിരിക്കുന്നത്. ചിക്കന്‍കാരി വര്‍ക്കുകളാണ് അനാര്‍ക്കലിയെ മനോഹരമാക്കുന്നത്. 1,25,000 രൂപയാണ് ഈ അനാര്‍ക്കലിയുടെ വില. 

View post on Instagram

Also Read: വിന്‍റേജ് യെല്ലോയും മുല്ലമൊട്ടും; മനോഹരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona