ഐവറി വൈറ്റ് നിറത്തിലുള്ള സ്വീക്വിന്‍സ് സാരിയാണ് നോറ ധരിച്ചത്. ഐവറി വൈറ്റ് സറി വര്‍ക്കാണ് സാരിയെ മനോഹരമാക്കുന്നത്. ഐവറി സ്ലിവ് ബ്ലൗസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. 

നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. 'ദിൽബർ' എന്ന ഒറ്റ ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ താരം തിളങ്ങുന്നത്. ഐവറി വൈറ്റ് നിറത്തിലുള്ള സ്വീക്വിന്‍സ് സാരിയാണ് നോറ ധരിച്ചത്. ഐവറി വൈറ്റ് സറി വര്‍ക്കാണ് സാരിയെ മനോഹരമാക്കുന്നത്. ഐവറി സ്ലിവ് ബ്ലൗസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. 

View post on Instagram

പ്ലന്‍ജിങ് നെക്ക്‌ലൈനും എംബ്രോഡറി വര്‍ക്കും ബ്ലൗസിനെ മനോഹരമാക്കി. എംബ്രോഡറി ഫ്ലോറല്‍ വര്‍ക്കാണ് സാരിയുടെ പ്രത്യേകത. ഡയമണ്ട് ചോക്കറും സ്റ്റഡുമാണ് ഇതിനൊപ്പം നോറ അണിഞ്ഞത്. ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരില്‍ പലരും കമന്‍റ് ചെയ്തിരിക്കുന്നത്. 

View post on Instagram

അടുത്തിടെ മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണില്‍ തിളങ്ങിയ നോറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹാള്‍ട്ടര്‍ സ്ട്രാപ്പുകളും ഇറങ്ങിക്കിടക്കുന്ന നെക്‌ലൈനുമാണ് ഗൗണിന്‍റെ പ്രത്യേകതകള്‍. ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രാജ്യാന്തര ഡിസൈനര്‍ ഫ്ജോള നിലയുടെ ഫാള്‍-വിന്റര്‍ 2022–23 കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 3.78 ലക്ഷമാണ് ഈ ഗൗണിന്റെ വില. ആസ്ത ശര്‍മ്മയാണ് നോറയെ സ്റ്റൈൽ ചെയ്തത്. ഫോട്ടോഗ്രാഫര്‍ തേജസ് നെരൂര്‍ക്കറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Also Read: 'ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു'; ജിമ്മില്‍ നിന്നുള്ള അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങല്‍ വൈറല്‍