പ്രധാനമായും മൂന്ന് തരത്തിലുള്ള 'ഓര്‍' മത്സ്യങ്ങളാണുള്ളത്. ഇവയില്‍ ഏറ്റവും വലിയ ഇനം മത്സ്യമാണ് വിശ്വാസപ്രകാരം ദുരന്തങ്ങള്‍ പ്രവചിക്കാന്‍ കഴിവുള്ള മീനുകള്‍. സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്

സുനാമി പോലുള്ള വന്‍ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിവുള്ളവരാണ് 'ഓര്‍' മത്സ്യങ്ങളെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. ആഴക്കടലില്‍ ജീവിക്കുന്ന 'ഓര്‍' മത്സ്യങ്ങള്‍ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ മുന്നില്‍ കാണുമ്പോഴാണ് തീരങ്ങളിലേക്ക് പറന്നുയരുന്നതെന്നും ഇവര്‍ വിശ്വസിക്കുന്നു. 

ഈ മാസം തുടക്കം മുതല്‍ തന്നെ ജപ്പാനിലെ വിവിധയിടങ്ങളില്‍ 'ഓര്‍' മത്സ്യങ്ങള്‍ കരയ്ക്കടിഞ്ഞിരുന്നു. സുനാമി ഭീതിയില്‍ കഴിയുന്ന തീരദേശ ജനതയ്ക്ക് ഇതോടെ ഉറക്കമില്ലാതായി. ഇതിനിടെ സമീപദിവസങ്ങളില്‍ വീണ്ടും 'ഓര്‍' മത്സ്യങ്ങള്‍ കരയ്ക്കടിഞ്ഞു. 

'ഓര്‍' മീനുകളെക്കുറിച്ചുള്ള വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. എങ്കിലും 2011ലെ ഫുകുഷിമ ഭൂകമ്പത്തിനും, പിന്നീടുണ്ടായ ഭൂകമ്പത്തിനും മുമ്പ് 'ഓര്‍' മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നുവെന്നത് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ കാരണമായി. 

View post on Instagram

പ്രധാനമായും മൂന്ന് തരത്തിലുള്ള 'ഓര്‍' മത്സ്യങ്ങളാണുള്ളത്. ഇവയില്‍ ഏറ്റവും വലിയ ഇനം മത്സ്യമാണ് വിശ്വാസപ്രകാരം ദുരന്തങ്ങള്‍ പ്രവചിക്കാന്‍ കഴിവുള്ള മീനുകള്‍. സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. 

ഭൂമിയിലെ ഓരോ ചെറിയ മാറ്റം പോലും കടലിനകത്ത് ജീവിക്കുന്ന ഈ മത്സ്യങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് പലരും വിശ്വസിക്കുന്നത്. ഇത് പരിപൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്നാണ് ജപ്പാനിലെ ചില പരിസ്ഥിതിവാദികള്‍ പോലും പറയുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരെക്കാള്‍ മുമ്പ് ജീവിവര്‍ഗങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് ഇവര്‍ പറയുന്നത്.