Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകളെ തടയാന്‍ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്.  ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും വരണ്ട ത്വക്കിനെ തടയാനും ഇവ സഹായിക്കുന്നു. 
 

oats face packs to get rid of wrinkles
Author
First Published Aug 21, 2024, 2:18 PM IST | Last Updated Aug 21, 2024, 2:24 PM IST

ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഓട്സ് നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും സഹായിക്കും. ഓട്‌സിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖത്തെ ഇരുണ്ട നിറം മാറാനും സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്.  ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും വരണ്ട ത്വക്കിനെ തടയാനും ഇവ സഹായിക്കുന്നു. 

അത്തരത്തില്‍ ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം: 

ഓട്സ്- തൈര് 

രണ്ട് ടേബിൾസ്പൂൺ ഓട്സ്, മൂന്ന് ടേബിൾസ്പൂൺ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ഓട്സ്- പപ്പായ  

പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് ഗുണം ചെയ്യും. 

ഓട്സ്- കറ്റാർവാഴ ജെല്‍ 

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: തലമുടി 'ഡ്രൈ' ആകുന്നത് പരിഹരിക്കാം; ചെയ്യേണ്ട കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios