ഒരു ദിവസത്തിന്‍റെ ഏകദേശം പകുതിയോളം സമയം നമ്മള്‍ ചിലവഴിക്കുന്നത് ഓഫീസുകളിലാണ്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരുമായി കൂടതലായി ഇടപഴകാനുളള സമയവും സാധ്യതയുമുണ്ട്. 

ഒരു ദിവസത്തിന്‍റെ ഏകദേശം പകുതിയോളം സമയം നമ്മള്‍ ചിലവഴിക്കുന്നത് ഓഫീസുകളിലാണ്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരുമായി കൂടതലായി ഇടപഴകാനുളള സമയവും സാധ്യതയുമുണ്ട്. സഹപ്രവര്‍ത്തകരുമായി പ്രണയം , സ്നേഹബന്ധം വേണ്ടെന്ന അലിഖിത നിയമം നിങ്ങള്‍ മറികടക്കുകയാണെങ്കില്‍ അല്ലെങ്കില്‍ 'ഫ്ലര്‍ട്ടിങ്' നടത്തുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

പരിധി വിടാത്ത ഫ്ലര്‍ട്ടിങ് കൊണ്ട് പല ഗുണങ്ങള്‍ ഉണ്ടെന്നാണ് ഈ പഠനം പറയുന്നത്. വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഫ്ലര്‍ട്ടിങ് മാനസിക പിരിമുറുക്കം കുറക്കുമെന്നും മറ്റ് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നും ഈ പഠനം പറഞ്ഞുവെയ്ക്കുന്നു. 

ഇത് ഓഫീസ് അന്തരീക്ഷത്തിന് പൊസീറ്റീവ് എനര്‍ജി നല്‍കുമെന്നും ജോലിക്ക് വരാനും ജോലി ചെയ്യാനും ജോലിയിലെ ടെന്‍ഷന്‍ ഒഴിവാക്കാനും ഉന്മേഷം നല്‍കാനും ശക്തരാകാനും സഹായിക്കുമെന്നും പഠനം പറയുന്നു. 'Organizational Behavior and Human Decision Processes'എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.