വയോധികരായ രണ്ട് പേര്‍ അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ കയറി ആസ്വദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാഴ്ചയില്‍ തന്നെ എഴുപതോ അതിലധികമോ എല്ലാം പ്രായം ഇവര്‍ക്ക് തോന്നിക്കും.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്ര വ്യത്യസ്തവും രസകരവുമായ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മിക്കതും പക്ഷേ കണ്ടുകഴിയുന്നതോടെ തന്നെ നാം മറന്നുപോകാറായിരിക്കും പതിവ്. എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല, കണ്ടതിന് ശേഷവും നമ്മുടെ മനസില്‍ അതുപോലെ മായാതെ കിടക്കും. 

പലപ്പോഴും നമ്മെ വൈകാരികമായി സ്വാധീനിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്ത വീഡിയോകളായിരിക്കും ഇത്തരത്തില്‍ പിന്നെയും മനസില്‍ തങ്ങിനില്‍ക്കുന്നത്.

അത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ, നമ്മെ ഏറെ സന്തോഷപ്പെടുത്തുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പ്രായമാകുംതോറും ആളുകള്‍ കുട്ടികളെ പോലെ ആകുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? 

ഈ വാദം ശരിയാണെന്ന് തോന്നിക്കും വിധത്തിലുള്ള കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. വയോധികരായ രണ്ട് പേര്‍ അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍ കയറി ആസ്വദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാഴ്ചയില്‍ തന്നെ എഴുപതോ അതിലധികമോ എല്ലാം പ്രായം ഇവര്‍ക്ക് തോന്നിക്കും.

വാട്ടര്‍ സ്ലൈഡില്‍ കയറിയാണ് വയോധികര്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക് അനുഭവം ആഹ്ളാദകരമാക്കുന്നത്. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള റൈഡുകളിലൊന്നിലും ഇത്രയും പ്രായമായവരെ കാണാൻ സാധിക്കാറില്ല. അധികവും കുട്ടികള്‍ തന്നെയാണ് ഇവയുടെയെല്ലാം ആരാധകര്‍. 

എന്നാല്‍ കുട്ടികളെക്കാളും ആവേശത്തിലും സന്തോഷത്തിലുമാണ് ഇവര്‍ റൈഡില്‍ കയറി ആസ്വദിക്കുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. പ്രായമാകുമ്പോള്‍ ആളുകള്‍ കുട്ടികളെ പോലെയാകുമെന്ന് പറയുന്നത് വെറുതെയല്ലെന്നും വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. റൈഡില്‍ കയറിയതിന് ശേഷം ഇവര്‍ ഉറക്കെ ചിരിക്കുകയും അതിന്‍റെ സന്തോഷം കൂടെയുള്ള യുവാക്കളടക്കമുള്ളവരോട് പങ്കുവയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ദിവസത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ധാരാളം പ്രതികരണങ്ങളും രസകരമായ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

വീഡിയോ കാണാം...

Scroll to load tweet…

Also Read:- 'ആ ചിരി കണ്ടോ, ഇതൊക്കെയാണ് കാണേണ്ട സന്തോഷം'; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Kannur train fire|Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News