കയ്യില്‍ മോതിരവുമായി കാല്‍മുട്ടില്‍ നിന്നുകൊണ്ട്  ആലിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീറിനെ ആണ് ചിത്രത്തില്‍ കാണുന്നത്. ഇത് കണ്ട് വികാരാധീനയായി കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ആലിയെയും ചിത്രത്തില്‍ കാണാം. 

നിരവധി ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലിയ ഭട്ടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീര്‍ കപൂറിന്‍റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാന്‍ ആണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്നാല്‍ പിന്നീട് അവര്‍ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുകയും വൈറലാവുകയും ചെയ്തു.

കയ്യില്‍ മോതിരവുമായി കാല്‍മുട്ടില്‍ നിന്നുകൊണ്ട് ആലിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീറിനെ ആണ് ചിത്രത്തില്‍ കാണുന്നത്. ഇത് കണ്ട് വികാരാധീനയായി കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ആലിയെയും ചിത്രത്തില്‍ കാണാം. ആഫ്രിക്കന്‍ ട്രിപ്പിനിടെ ആണ് രണ്‍ബീര്‍ ആലിയയെ പ്രൊപ്പോസ് ചെയ്തത്. 

ഇതേ സ്ഥലത്ത് നിന്ന് പകര്‍ത്തിയ മറ്റൊരു ചിത്രം രണ്‍ബീറിന്‍റെ അമ്മ നീതു കപൂര്‍ കഴിഞ്ഞ ജൂണില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ആലിയ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചാണ് നീതു കപൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്. തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ് ആലിയ ഭട്ട് അന്ന് ഈ ചിത്രത്തിന് താഴെ നല്‍കിയ മറുപടി. ആലിയയുടെ കൈകളില്‍ രണ്‍ബീര്‍ നല്‍കിയ മോതിരവും ആ ചിത്രത്തില്‍ കാണാം. 

View post on Instagram

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. നവംബറിലാണ് താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. മകള്‍ റാഹ പിറന്ന സന്തോഷവാര്‍ത്ത ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

View post on Instagram

Also Read: ബോഹോ കട്ട്-ഔട്ട് ഡ്രസ്സില്‍ മനോഹരിയായി മാനുഷി ചില്ലര്‍; ചിത്രങ്ങള്‍ വൈറല്‍