താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാവുകയും ചെയ്യും. താരനെ അകറ്റാനും തലമുടികൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ സഹായിക്കും. 

കണ്ടാല്‍‌ നിസ്സാരക്കാരനാണെങ്കിലും താരന്‍ (Dandruff) പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. തലമുടി കൊഴിച്ചിലും (hair fall) ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് പലരും താരനെന്ന വില്ലനെ ഗൗരവമായി കാണുന്നത്.

താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാവുകയും ചെയ്യും. താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ (olive oil) സഹായിക്കും. അതുപോലെ തന്നെ തലമുടിയെ മൃദുവാക്കാനും അകാല നരയെ അകറ്റാനും തിളക്കമുള്ള തലമുടി സ്വന്തമാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം. 

ഇതിനായി ഒലീവ് ഓയില്‍ തലമുടിയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യാം. അതുപോലെ തന്നെ രണ്ട് ടീസ്പൂണ്‍ വീതം വെളിച്ചെണ്ണ, ഒലീവെണ്ണ എന്നിവയെടുക്കാം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കാം. ശേഷം ഈ മിശ്രിതം മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. തലമുടി പൊട്ടുന്നത് തടയാനും തലമുടി കൊഴിച്ചില്‍ മാറാനും ഇത് ​ഗുണം ചെയ്യും. 

ഒലീവ് ഓയിൽ ചെറുതായി ചൂടാക്കി അൽപം വെളിച്ചണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. അതുപോലെ ഒരു പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അടിച്ചെടുക്കുക. അതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍, തേൻ എന്നിവ ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: മുടിയും ചര്‍മ്മവും സംരക്ഷിക്കാൻ തേങ്ങാപ്പാല്‍; ഇങ്ങനെ ഉപയോ​ഗിക്കൂ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona