Asianet News MalayalamAsianet News Malayalam

ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും മാറാന്‍ ഈ എണ്ണ ഉപയോഗിക്കാം...

രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

olive oil to get rid of wrinkles and black spots
Author
First Published Jan 24, 2023, 9:01 AM IST

ചര്‍മ്മത്തിലെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. അതുപോലെ തന്നെ,  പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകളും ഉണ്ടാകാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെയും കറുത്ത പാടുകളെയും  അകറ്റാന്‍ സാധിക്കും. അത്തരത്തില്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. 

വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തുകയും മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയില്‍ സഹായിക്കുന്നു.

രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും കറുത്ത പാടുകളെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ ഒലീവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. 

അതുപോലെ മുഖത്തെ ബ്ലാക് ഹെഡ്‌സ് മാറാനും ഒലീവ് ഓയില്‍ സഹായിക്കും. ദിവസവും മുഖത്ത് ഒലീവ് ഓയിൽ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മ്മ കോശങ്ങളെ വൃത്തിയാക്കുന്നു. ഇതിലൂടെ ബ്ലാക് ഹെഡ്‌സ് ഒഴിവാകും.

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? തിരിച്ചറിയാം ഈ ഏഴ് ശീലങ്ങള്‍...

Follow Us:
Download App:
  • android
  • ios