Asianet News MalayalamAsianet News Malayalam

ഒരു വയസുകാരി കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നര കിലോമീറ്റർ; പിന്നീട് സംഭവിച്ചത്...

കുഞ്ഞ് അകലേയ്ക്ക് ഒഴുകി നീങ്ങുന്നത് കണ്ടതോടെ മാതാപിതാക്കൾ  പേടിച്ചു. ഉടൻതന്നെ സിവിൽ പ്രൊട്ടക്ഷൻ ഓഫീസർമാരെ വിവരം അറിയിക്കുകയും ചെയ്തു. 

One year  old baby is rescued after floating nearly a Mile out to sea
Author
Thiruvananthapuram, First Published Jul 20, 2021, 3:49 PM IST

ഒരു വയസ് പ്രായമുള്ള കുഞ്ഞ് റബ്ബർ റിങ്ങിൽ ഇരുന്ന് കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നരകിലോമീറ്റര്‍. ടുണീഷ്യയിലെ കെലിബിയ ബീച്ചിൽ ആണ് സംഭവം നടന്നത്. കുഞ്ഞുമായി കടലിൽ കുളിക്കാനിറങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശക്തമായി കാറ്റടിച്ചതിനെ തുടര്‍ന്ന് റിങ്ങിൽ ഇരുന്ന നിലയിൽ കുഞ്ഞ് തനിയെ കടലിലേയ്ക്ക് ഒഴുകി നീങ്ങുകയായിരുന്നു. കുഞ്ഞ് അകലേയ്ക്ക് ഒഴുകി നീങ്ങുന്നത് കണ്ടതോടെ മാതാപിതാക്കൾ  പേടിച്ചു. ഉടൻതന്നെ സിവിൽ പ്രൊട്ടക്ഷൻ ഓഫീസർമാരെ വിവരം അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ഒന്നര കിലോമീറ്ററോളം ദൂരം കുഞ്ഞ് നീങ്ങി കഴിഞ്ഞിരുന്നു. ജെറ്റ് സ്കീ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ കുഞ്ഞിന്‍റെ അരികില്‍ എത്തിയത്. 

ശേഷം റബർ റിങ്ങിൽ നിന്നും കുഞ്ഞിനെ എടുത്ത് ജെറ്റ് സ്കീയിൽ തിരികെ തീരത്തേക്ക് എത്തിച്ചു. രക്ഷാപ്രവർത്തകർ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

 

Also Read: കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാല്‍ എന്താണ് ചെയ്യേണ്ടത്...? ഡോക്ടർ പറയുന്നു...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios