ഹിമാചലില്‍ പതിനായിരങ്ങളെയാണ് പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്. ടൂറിസ്റ്റുകള്‍ അടക്കമുള്ള ആളുകളെ പ്രളയബാധിത പ്രദേശങ്ങളില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഹിമാചലില്‍ തുടരുകയാണെന്നാണ് സൂചന.

ഏതാനും ദിവസങ്ങളായി രാജ്യത്ത് പലയിടങ്ങളിലും അതിശക്തമായ മഴ എത്രമാത്രം നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് തീര്‍ക്കുന്നതെന്ന് നാം കാണുകയാണ്. ദില്ലിയിലും ഹിമാചലിലുമാണ് മഴ ഏറ്റവുമധികം പ്രയാസങ്ങള്‍ നിലവില്‍ സൃഷ്ടിക്കുന്നത്. ഇതുതന്നെ ഹിമാചലില്‍ വലിയ ദുരന്തം തന്നെയാണ് സംഭവിച്ചതെന്ന് പറയാം. ഹിമാചലില്‍ ശക്തമായ പ്രളയം തന്നെയാണുണ്ടായത്. ഇതുവരെ നൂറിനടുത്ത് മരണമാണ് ഹിമാചലില്‍ പ്രളയത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ഹിമാചലില്‍ പതിനായിരങ്ങളെയാണ് പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്. ടൂറിസ്റ്റുകള്‍ അടക്കമുള്ള ആളുകളെ പ്രളയബാധിത പ്രദേശങ്ങളില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഹിമാചലില്‍ തുടരുകയാണെന്നാണ് സൂചന.

ഇതിനിടെ ധാരാളം പേര്‍ യാത്രാസൗകര്യങ്ങളില്ലാതെയും മറ്റും പലയിടങ്ങളിലായി പെട്ടുപോയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ പ്രളയത്തില്‍ രണ്ടിടത്തായി പെട്ടുപോയ, വിവാഹം നിശ്ചയിക്കപ്പെട്ട രണ്ട് പേര്‍ അവരുടെ വിവാഹം ഓണ്‍ലൈനായി നടത്തി എന്നതാണ് വാര്‍ത്തകളില്‍ ശ്രദ്ധ നേടുന്നത്. 

കുളു സ്വദേശിയായ ശിവാനിയും ഷിംല സ്വദേശിയായ ആഷിഷ് സിൻഹയുമാണ് ഓണ്‍ലൈനായി വിവാഹിതരായിരിക്കുന്നത്. ഇരുവരുടെയും വിവാഹം നേരത്തെ വീട്ടുകാര്‍ കൂടി ചേര്‍ന്ന് ആലോചിച്ച് തീരുമാനിച്ചതായിരുന്നു. എന്നാല്‍ പ്രളയം വന്നതോടെ പരസ്പരം കാണാനുള്ള സാഹചചര്യം പോലുമില്ലാതാവുകയായിരുന്നു.

ഇതോടെയാണ് ഓണ്‍ലൈൻ വിവാഹമെന്ന തീരുമാനത്തിലേക്ക് ഇവരെത്തിയത്. ചടങ്ങുകളെല്ലാം നടത്തി, വീട്ടുകാരും വരനും വധുവുമെല്ലാം വീഡിയോ കോണ്‍ഫറൻസിലൂടെ കണ്ടു. 

തിയോഗില്‍ നിന്നുള്ള മുൻ എംഎല്‍എ രാകേഷ് സിൻഹയാണ് ഇങ്ങനയൊരു വിവാഹം നടന്ന കാര്യം പങ്കുവച്ചത്. ആരും നിലവിലെ സാഹചര്യത്തില്‍ യാത്രകള്‍ക്ക് മുതിരരുത് എന്നും അത് അപകടമാണെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം തന്നെയാണിത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പലരും പാലിക്കുന്നില്ലെന്നും അത് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരാതികളുയരുന്നുണ്ട്. 

Also Read:- യോജിച്ച വരനെ കണ്ടെത്തി തന്നാല്‍ സമ്മാനമായി നാല് ലക്ഷം രൂപ!; പരസ്യവുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Chandrayaan-3 |Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News