Asianet News MalayalamAsianet News Malayalam

സന്ദര്‍ശകയില്‍ നിന്ന് ഭക്ഷണം കൈ നീട്ടി വാങ്ങുന്ന ഒറാങ്കുട്ടൻ; വൈറലായി വീഡിയോ

മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടന്മാര്‍. ഇവിടെയൊരു മൃഗശാലയില്‍ എത്തിയ സന്ദര്‍ശകയില്‍ നിന്ന് ഭക്ഷണം കൈ നീട്ടി വാങ്ങാന്‍ ശ്രമിക്കുന്ന ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

Orangutan demands food from visitor
Author
First Published Nov 27, 2022, 3:14 PM IST

മൃഗശാലയില്‍ നിന്നുള്ള വിവിധ തരം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അത്തരത്തില്‍ ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടന്മാര്‍. ഇവിടെയൊരു മൃഗശാലയില്‍ എത്തിയ സന്ദര്‍ശകയില്‍ നിന്ന് ഭക്ഷണം കൈ നീട്ടി വാങ്ങാന്‍ ശ്രമിക്കുന്ന ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മൃഗശാലയില്‍  എത്തിയ ഒരു യുവതിയുടെ കയ്യില്‍ ഇരിക്കുന്ന പഴങ്ങള്‍ നോക്കി കൈ നീട്ടുന്ന ഒറാങ്കുട്ടനെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും രസകരമായ വീഡിയോ എന്നുമൊക്കെയാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

 

 

 

 

അതേസമയം, സൺഗ്ലാസ് ധരിച്ച് സ്റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്ന ഒരു ഒറാങ്കുട്ടന്‍റെ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇന്തോനേഷ്യയിലെ ബോഗറിലുള്ള തമന്‍ സഫാരി മൃഗശാലയില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് താഴെ വീണ സണ്‍ഗ്ലാസ് ഒറാങ്കുട്ടൻ കൈക്കലാക്കുകയായിരുന്നു. ശേഷം കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാരുടെ മുമ്പിലൂടെ സ്റ്റൈലനായി നടക്കുകയും ചെയ്തു. അതേസമയം, കളഞ്ഞുകിട്ടിയ കണ്ണാടി അധികനേരമൊന്നും ആശാന്‍ കയ്യില്‍വച്ചിരുന്നില്ല. കളിച്ച് ബോറടിച്ചപ്പോള്‍ ഒറാങ്കുട്ടൻ കണ്ണാടി വലിച്ച് എറിഞ്ഞു. 

 

Also Read: മഞ്ഞിൽ കളിച്ചു രസിച്ച് പാണ്ട; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios