Asianet News MalayalamAsianet News Malayalam

എലി വരച്ച ചിത്രം; വിറ്റുപോയത് 1000 പൗണ്ടിന്; ലോകത്തെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്നു

​ഗസിന്റെ കൈകാലുകളിൽ പെയിന്റ് തേച്ച് പേപ്പറിന് മുകളിൽ നിർത്തിയപ്പോൾ കിട്ടിയ ചിത്രങ്ങൾ കണ്ട് അതിശയിച്ചു പോയി എന്ന് ഉടമയായ ജെസ് ഇൻഡ്സെത്ത് പറയുന്നു. 

painting of a rat named gus
Author
Australia, First Published May 23, 2020, 11:23 AM IST

ആസ്ത്രേലിയ: ​ഗസ് ഒരു സാധാരണ എലിയല്ല, മറിച്ച് വളരെ സമ്പന്നയായ എലിയാണ്. പെയിന്റിം​ഗിലൂടെ ​ഗസ് സമ്പാദിക്കുന്നത് പതിനായിരങ്ങളാണ്. ലോകത്തെങ്ങുമുള്ള പെയിന്റിം​ഗ് പ്രേമികൾ ​ഗസിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. പതിനായിരം പൗണ്ടിനാണ് ഈ കുഞ്ഞൻ എലിയുടെ ചിത്രങ്ങൾ വിറ്റുപോകുന്നത്. കയ്യും കാലും ഉപയോ​ഗിച്ചാണ് ​ഗസ് അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ കലാപരമായ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എലിയെക്കുറിച്ച് അറിയാൻ സാധിച്ചതെന്ന് ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. 

​ഗസിന്റെ കൈകാലുകളിൽ പെയിന്റ് തേച്ച് പേപ്പറിന് മുകളിൽ നിർത്തിയപ്പോൾ കിട്ടിയ ചിത്രങ്ങൾ കണ്ട് അതിശയിച്ചു പോയി എന്ന് ഉടമയായ ജെസ് ഇൻഡ്സെത്ത് പറയുന്നു. അങ്ങനെ ​ഗസ്സന്റെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കാൻവാസുകളും പെയിന്റും വാങ്ങി. അങ്ങനെ ​ഗസ് വരച്ച ചിത്രങ്ങളൊക്കെ ഓൺലൈനായി വിൽക്കാൻ തീരുമാനിച്ചു. ​ഗസിനെ കൂടാതെ നാലി എലികൾ വേറെയുമുണ്ട് ജെസ്സിന്. ​മിനി മറ്റീസ് എന്നാണ് ​ഗസിനെ ജെസ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ചിത്രകാരൻമാരിൽ ഒരാളാണ് ഹെന്റി മാറ്റീസ്,

​ഗസിന്റെ ചിത്രങ്ങൾക്ക് ലോകത്തെമ്പാടും അനവധി ആരാധകരുണ്ട്. എലി വരച്ച ചിത്രങ്ങൾക്ക് ഇത്രയും ആരാധകരുണ്ടെന്ന അറിവ് എന്നെ ഞെട്ടിച്ചു. വളരെ സത്യമായ ഒരു വസ്തുതയാണത്. തിരക്കിട്ട് ചിത്രം വരയ്ക്കുന്ന ​ഗസിന്റെ വീഡിയോ മാധ്യമങ്ങള‍ിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വരച്ച് കഴിഞ്ഞതിന് ശേഷം തന്റെ സൃഷ്ടിയെ ​ഗസ് അഭിമാനത്തോടെ നോക്കുന്നതും കാണാം. 

Follow Us:
Download App:
  • android
  • ios