'മുന്നി ബദ്നാം ഹുയി' എന്ന ​ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്ന അയിഷയെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ അയിഷയുടെ വസ്ത്രത്തെയും നൃത്തത്തെയും ട്രോളുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചെയ്തത്. 

പാകിസ്താനിലെ പ്രശസ്ത നടിയും ​ഗായികയും യൂട്യൂബറുമായ അയിഷ ഒമര്‍ (Ayesha Omar ) നൃത്തം ചെയ്തതിന്റെ പേരിൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ (social media) ക്രൂര വിമര്‍ശനങ്ങള്‍ക്കാണ് ഇരയാകുന്നത്. ഒരു സുഹൃത്തിന്‍റെ വിവാഹ വേദിയിൽ നൃത്തം (dance) ചെയ്തതിന്റെ പേരിരാണ് താരത്തെ സൈബര്‍ ലോകം ട്രോളിയത്. ഒടുവിൽ താരം തന്നെ ട്രോളുകൾക്കുള്ള (trolls) മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.

'മുന്നി ബദ്നാം ഹുയി' എന്ന ​ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്ന അയിഷയെ ആണ് വീഡിയോയില്‍ (video) കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ അയിഷയുടെ വസ്ത്രത്തെയും നൃത്തത്തെയും ട്രോളുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചെയ്തത്. 

View post on Instagram

വൾ​ഗറായി വസ്ത്രം ചെയ്തു എന്നും ബാർ ഡാൻസറിനെ പോലെയുണ്ട് നൃത്തം എന്നും വര്‍ഗറായിട്ടുണ്ടെന്നും തുടങ്ങി നിരവധി മോശം കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന നടി എന്നും ചിലര്‍ പറഞ്ഞു. ഒടുവില്‍ അയിഷ മറുപടിയുമായി കമന്‍റ് ബോക്സിലെത്തി. എല്ലാ വിവാഹങ്ങൾക്കും പോയി നൃത്തം ചെയ്യുന്നയാളല്ല താനെന്നും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും വിവാഹങ്ങൾക്ക് മാത്രമേ നൃത്തം ചെയ്യാറുള്ളു എന്നും അയിഷ പറഞ്ഞു. അത് പണത്തിനു വേണ്ടിയല്ല ചെയ്തത് എന്നും അയിഷ വ്യക്തമാക്കി. 

ചിലതൊക്കെ സ്വന്തം ആത്മാവിന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നത് അത്തരത്തിലൊന്നാണ് തനിക്കെന്നും അയിഷ പറഞ്ഞു. 

Also Read: വിഷാദരോഗത്തെ തോല്‍പിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി അങ്കിത കൊൻവാർ