അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരഭാരം കൂടിയാൽ കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങളാകും ആദ്യം പിടിപെടുക. ശരീരഭാരം കൂടി കഴിഞ്ഞാൽ ആത്മവിശ്വാസം കുറയാം. ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, എപ്പോഴും ക്ഷീണം അനുഭവപ്പെടുക, നടക്കാനും ഇരിക്കാനും പ്രയാസം ഇങ്ങനെ നിരവധി പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യും.

 33കാരിയായ പല്ലവിയെ അമിതവണ്ണം വല്ലാതെ അലട്ടിയിരുന്നു. 1 വർഷം കൊണ്ട് 57 കിലോയാണ് പല്ലവി കുറച്ചത്. 124 കിലോയായിരുന്നു അന്ന് പല്ലവിയ്ക്ക്. ശരീരഭാരം കൂടിയപ്പോൾ പലരും കളിയാക്കി. പലതരത്തിലുള്ള അസുഖങ്ങളും പിടികൂടി. തടി കുറച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. 

അങ്ങനെയാണ് തടി കുറയ്ക്കാൻ തീരുമാനിച്ചതെന്ന് പല്ലവി പറയുന്നു. മുട്ടുവേദന, നടുവേദന ഈ രണ്ട് പ്രശ്നങ്ങളും സ്ഥിരമായി വന്നിരുന്നു. തടി കുറയ്ക്കാൻ പല മരുന്നുകളും കഴിച്ചു. വലിയ മാറ്റമൊന്നും ഉണ്ടായില്ല. പിന്നീടാണ് ഡയറ്റ് ചെയ്ത് തടി കുറയ്ക്കാമെന്ന് തീരുമാനിച്ചതെന്ന് പല്ലവി പറയുന്നു. ശരീരഭാരം കുറയ്ക്കാൻ പല്ലവി ചെയ്ത് വന്ന ഡയറ്റ് പ്ലാൻ നിങ്ങൾക്കും പരീക്ഷിക്കാം...

ബ്രേക്ക്ഫാസ്റ്റ്...

രാവിലെ 2 ചപ്പാത്തി അല്ലെങ്കിൽ ബ്രഡ്, വെജിറ്റബിൾ കറി(ഏതെങ്കിലും).

ഉച്ചയ്ക്ക്....

250 ​ഗ്രാം പൊട്ടറ്റോ( വേവിച്ചത്), 1 കപ്പ് ​ഗ്രീക്ക് യോ​ഗാർട്ട്, അഞ്ചോ ആറോ ഏതെങ്കിലും നടസ്.

രാത്രി...

റാ​ഗിയിലുള്ള എന്തെങ്കിലും വിഭവം - ഒരു ബൗൾ, അല്ലെങ്കിൽ ചപ്പാത്തിയും വെജിറ്റബിൾ സൂപ്പും.

ഡയറ്റ് മാത്രമല്ല ക്യത്യമായി വ്യായാമവും പല്ലവി ചെയ്തിരുന്നു. പുഷ് അപ്പ്, നടത്തം, ഓട്ടം, ബർപീസ് പോലുള്ള വ്യായാമങ്ങൾ ദിവസവും ചെയ്തിരുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒഴിവാക്കി. പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും പൂർണമായി ഒഴിവാക്കിയെന്ന് പല്ലവി പറയുന്നു. ചായ, കപ്പി എന്നിവ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷേ തടി കൂടുമെന്നതിനെ തുടർന്ന് അതും ഒഴിവാക്കിയെന്ന് പല്ലവി പറഞ്ഞു. ഒരു ദിവസം അഞ്ച് ലിറ്റർ വെള്ളം കുടിക്കുമായിരുന്നുവെന്നും പല്ലവി പറയുന്നു.