മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഒരു തത്തമ്മയാണ് വീഡിയോയിലെ താരം. 

ഒരു സ്ത്രീയുടെ കൈവെള്ളയില്‍ ഇരുന്നുകൊണ്ട് ആ കൈയിലെ ആപ്പിൾ കൊത്തിത്തിന്നുന്ന തത്തമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

'എന്തുമാകാൻ സാധിക്കുന്ന ഈ ലോകത്ത് കരുണയുള്ളവരായിക്കുന്നതാണ് വലുത്'- എന്നാണ്  വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. 82,000-ത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 

Also Read: ഓഫീസ് അസിസ്റ്റന്‍റിന്‍റെ പണിയെടുക്കുന്ന തത്ത; വൈറലായി വീഡിയോ...