അടുത്തിടെ നടി റിമ കല്ലിങ്കലിനൊപ്പം സൈക്ലിങ്ങിന് പോയതിന്റെ ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു.

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ലോക്ക്ഡൗണിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് യുവതാരങ്ങളുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ്. പൃഥ്വിരാജും ടൊവിനോയുമാണ് ഇക്കൂട്ടത്തിൽ മുന്നിൽ.

ഇപ്പോഴിതാ അവരുടെ വഴിയില്‍ നടി പാര്‍വതിയും എത്തിയിരിക്കുകയാണ്. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളാണ് പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. റിങ്ങില്‍ തൂങ്ങിക്കിടന്നുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്തായാലും മികച്ച കയ്യടിയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഇനി ഏത് താരമായിരിക്കും വര്‍ക്കൗട്ട് വീഡിയോയുമായി വരിക എന്നാണ് ആരാധകർ ചോദിക്കുന്നത്. അടുത്തിടെ നടി റിമ കല്ലിങ്കലിനൊപ്പം സൈക്ലിങ്ങിന് പോയതിന്റെ ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു.

കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം

View post on Instagram
View post on Instagram
View post on Instagram