ആംബുലൻസിനകത്ത് വച്ച് രോഗി മെഡിക്കല്‍ സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും മൂത്രമൊഴിക്കുകയും ഒടുവില്‍ ഡോര്‍ തുറന്ന് സ്റ്റാഫിനെ പുറത്തേക്ക് ചവിട്ടിയിടുകയും ചെയ്യുന്ന ഏറെ അസ്വസ്ഥതപ്പെടുത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്.
ഓരോ ദിനവും സോഷ്യല്‍ മീഡിയയിലൂടെ അനവധി വീഡിയോകളാണ് വരുന്നത്. ഇവയില്‍ പലതിന്‍റെയും ആധികാരികത നമുക്ക് അറിയില്ല. പലതും വിശ്വാസത്തിലെടുത്താലും അത് പിന്നീട് വ്യാജമാണെന്ന് തെളിയുമ്പോള്‍ സ്വാഭാവികമായും ഇങ്ങനെ വരുന്ന വീഡിയോകളോട് നമുക്ക് അവിശ്വാസം വരാം.
കാഴ്ചക്കാരെ കൂട്ടുന്നതിനും അതുവഴി വരുമാനം ഉയര്‍ത്തുന്നതിനും വിവിധ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം വളരെ 'നാടകീയ'മായ വീഡിയോകള്‍ തയ്യാറാക്കി പുറത്തുവിടാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള വ്യാജന്മാരെ വെല്ലുംവിധത്തില്‍ സംഭവബഹുലമായ വീഡിയോകള്‍ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളായി വരാറുണ്ട്. ഇവ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമെല്ലാം ചെയ്യാറുണ്ട്.
ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ആംബുലൻസിനകത്ത് വച്ച് രോഗി മെഡിക്കല്‍ സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും മൂത്രമൊഴിക്കുകയും ഒടുവില്‍ ഡോര്‍ തുറന്ന് സ്റ്റാഫിനെ പുറത്തേക്ക് ചവിട്ടിയിടുകയും ചെയ്യുന്ന ഏറെ അസ്വസ്ഥതപ്പെടുത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്.
സംഭവം നടന്നിരിക്കുന്നത് ഇന്ത്യയിലല്ല. ലണ്ടനിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ആംബുലൻസ് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ് ആംബുലൻസിനകത്തെ ക്യാമറയില്‍ നിന്നും പുറത്ത് റോഡിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഏത് രാജ്യത്തായാലും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. കേരളത്തില്‍ ഈ അടുത്ത കാലത്തായി രോഗി ഡോക്ടറെ ആശുപത്രിയില്‍ വച്ച് ആക്രമിച്ച കൊലപ്പെടുത്തിയ സംഭവം നാം കണ്ടതാണ്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെയും അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളേറെ ഉയരാറുണ്ട്. ഇതുതന്നെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുമ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നത്.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഏവരും ഒരേ സ്വരത്തില്ഡ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ മേഖലയില്‍ സുരക്ഷ എങ്ങനെ ഉറപ്പിക്കാമെന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതും- ആശങ്കപ്പെടുന്നതും. വൈറലായ വീഡിയോ താഴെ കാണാം...
Also Read:- 'ആര്‍ക്കാണ് ഈ അമ്മൂമ്മയെ ഇഷ്ടപ്പെടാതിരിക്കാനാവുക'; 85കാരിയുടെ വീഡിയോകള്‍ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
