കടുത്ത ചൂടാണ് ഇവിടങ്ങളില്‍ ഈ ഒരു മാസമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇത്രയും കൊടിയ ചൂട് ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൂട് കനത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് സാധാരണക്കാര്‍. 

കാലാവസ്ഥ മാറുമ്പോള്‍ അതുമായി യോജിച്ചുപോകാൻ പലപ്പോഴും നാം ബുദ്ധിമുട്ടാറുണ്ട്. ചിലയിടങ്ങളിലാണെങ്കില്‍ തീവ്രമായ കാലാവസ്ഥാമാറ്റങ്ങളാണ് വരിക. ഈ സാഹചര്യത്തില്‍ അതിജീവനം തന്നെ വലിയ ചോദ്യമായി ഉയര്‍ന്നുവരാം. അത്തരമൊരു അവസ്ഥയിലൂടെയാണ് ചൈനയിലെ ചിലയിടങ്ങള്‍ ഒരു മാസത്തിന് മുകളിലായി കടന്നുപോകുന്നത്. 

കടുത്ത ചൂടാണ് ഇവിടങ്ങളില്‍ ഈ ഒരു മാസമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇത്രയും കൊടിയ ചൂട് ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൂട് കനത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് സാധാരണക്കാര്‍. 

എസി സൗകര്യമുള്ളവര്‍ക്ക് ഇത് വലിയൊരു പരിധി വരെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ ഇതിനുള്ള സാഹചര്യമില്ലാത്തവരാണ് എന്ത് ചെയ്യണമെന്നറിയാതെ അതിജീവനത്തിനായി നെട്ടോട്ടമോടുന്നത്. ഇപ്പോഴിതാ 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' പങ്കുവച്ചൊരു വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്.

ചൂട് സഹിക്കാനാകാതെ സമീപപ്രദേശങ്ങളിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലെ എസി അന്തരീക്ഷത്തിലേക്ക് കൂട്ടമായി ചേക്കേറുന്ന പ്രായമായ ആളുകളെയാണ് വീഡിയോയില്‍ കാണുന്നത്. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ സൂപ്പര്‍മാര്‍ക്കറ്റിലെത്തുന്ന ഇവരെ പറഞ്ഞുവിടാൻ ജീവനക്കാരും കടയുടമകളും ശ്രമിച്ചിട്ടും പോകാൻ ഇവര്‍ പോകാൻ തയ്യാറാകുന്നില്ലെന്നതാണ് സത്യം. ഇക്കാര്യവും 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ക്കിടയില്‍ തറയിലിരിക്കുന്നതും, ചിലര്‍ ഒഴിഞ്ഞ ഷെല്‍ഫുകളില്‍ കയറിക്കിടന്ന് ഉറങ്ങുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ചിലരാകട്ടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന കസേരയിട്ടാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരിക്കുന്നത്. നേരത്തെ ഇവിടെ അടുത്തുള്ളൊരു വലിയ ഗുഹയിലായിരുന്നു വൈകുന്നേരമാകുമ്പോള്‍ ആളുകള്‍ ആശ്രയത്തിനായി പോയിരുന്നത്. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അങ്ങോട്ട് പ്രവേശനം നിഷേധിച്ചതോടെയാണ് ആളുകള്‍ കൂട്ടമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഭയം തേടാൻ തുടങ്ങിയിരിക്കുന്നത്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ വൈറലായ വീഡിയോ കാണാം...

Scroll to load tweet…

Also Read:- കടയിലേക്ക് ഇരച്ചുകയറി ഭക്ഷണം തട്ടിയെടുക്കുന്ന സംഘം; പേടിപ്പെടുത്തുന്ന വീഡിയോ