പുതിയ വീട്ടിലെ ആദ്യദിവസം ഒരു പൂച്ച എങ്ങനെയാണ് പെരുമാറുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. പുതിയ വീട്ടിലെത്തുമ്പോള്‍ സ്വാഭാവികമായും വളര്‍ത്തുമൃഗങ്ങള്‍ അവിടവുമായി ഇണങ്ങാൻ അല്‍പസമയമെടുക്കും. ഇതിനിടയില്‍ ഇവര്‍ പല കുസൃതികളും അബദ്ധങ്ങളും കാണിച്ചേക്കാം.

വളര്‍ത്തുമൃഗങ്ങളെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ കാണുന്ന എത്രയോ പേരുണ്ട്. ഇവരെ സംബന്ധിച്ച് വളര്‍ത്തുമൃഗങ്ങളുടെ കളികളും കുസൃതികളുമെല്ലാം ഏറെ സന്തോഷം പകരുന്ന കാഴ്ചകളാണ്. 

സോഷ്യല്‍ മീഡിയയിലും ദിവസവും ഇത്തരത്തിലുള്ള ധാരാളം വീഡിയോകള്‍ വരാറുണ്ട്. മനുഷ്യരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അകറ്റുന്നതിന് ഇത്തരത്തിലുള്ള വീഡിയോകള്‍ വലിയ രീതിയില്‍ സഹായകമാണെന്ന് പല പഠനങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൊണ്ടാകാം ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് ചുരുങ്ങിയ സമയത്തിനകം തന്നെ ധാരാളം കാഴ്ചക്കാരെ ലഭിക്കാറുമുണ്ട്.

അത്തരത്തിലൊരു രസകരമായ വീഡിയോയിലേക്ക് ആണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പുതിയ വീട്ടിലെ ആദ്യദിവസം ഒരു പൂച്ച എങ്ങനെയാണ് പെരുമാറുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. പുതിയ വീട്ടിലെത്തുമ്പോള്‍ സ്വാഭാവികമായും വളര്‍ത്തുമൃഗങ്ങള്‍ അവിടവുമായി ഇണങ്ങാൻ അല്‍പസമയമെടുക്കും. ഇതിനിടയില്‍ ഇവര്‍ പല കുസൃതികളും അബദ്ധങ്ങളും കാണിച്ചേക്കാം.

അങ്ങനെ പുതിയ ചുറ്റുപാടുമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന പൂച്ചയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. മുറിക്കുള്ളില്‍ ആകെ ബഹളം വച്ച ശേഷമാകാം, ഒടുവില്‍ മുറിയിലെ വലിയ അലമാരയ്ക്ക് മുകളില്‍ കയറി ഇരിപ്പാണ് പൂച്ച. ഏതാനും സെക്കൻഡ് നേരത്തേക്ക് അപരിചിതത്വം നിറഞ്ഞ മുഖവുമായി ഉടമസ്ഥരെ നോക്കുന്നത് കാണാം. ശേഷം വീഡിയോ എടുക്കുന്നത് കണ്ട ദേഷ്യത്തിലോ മറ്റോ അവിടെ വച്ചിരുന്ന ഒരു പൂപ്പാത്രം ശക്തിയായി തട്ടിത്തെറിപ്പിക്കുകയാണ് ആള്‍. 

കാണുമ്പോള്‍ ഏറെ കൗതുകം തോന്നിക്കുന്ന ഈ കാഴ്ച കണ്ടുതീര്‍ത്തിരിക്കുന്നത് അമ്പത് ലക്ഷത്തിലധികം പേരാണ്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ക്ക് കൃത്യമായി ഇത് മനസിലാക്കാമെന്നും വീഡിയോ കണ്ടവരെല്ലാം ഒരുപോലെ കമന്‍റ് ഇട്ടിരിക്കുന്നു. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ദിവസങ്ങളായി കാണാതിരുന്ന പൂച്ച തിരികെ വീട്ടിലെത്തിയപ്പോൾ ചെയ്തത് ; വീഡിയോ വൈറൽ