മനുഷ്യര്‍ക്കൊപ്പം അത്രമാത്രം ഇണങ്ങി ജീവിക്കാൻ കഴിവുള്ളൊരു മൃഗമാണ് നായ്ക്കള്‍. അതുതന്നെയാണ് വളര്‍ത്തുമൃഗങ്ങളില്‍ വച്ച് മനുഷ്യര്‍ക്ക് ഏറെ പ്രിയം നായ്ക്കളോട് തോന്നുന്നതിന് പിന്നിലുള്ള കാരണവും. 

വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും കണ്ടുനില്‍ക്കുന്നവരുടെ കണ്ണും മനസും പോലും നിറയ്ക്കുന്ന അത്രയും ഗാഢമായിരിക്കും. വളര്‍ത്തുമൃഗങ്ങളെ അത്രമാത്രം വീട്ടിലെ ഒരംഗത്തെ പോല കണക്കാക്കുന്നവരും ഏറെയാണ്. പ്രത്യേകിച്ച് നായ്ക്കളോടാണ് വളര്‍ത്തുമൃഗങ്ങളില്‍ തന്നെ മിക്കവര്‍ക്കും ഏറെ പ്രിയമുള്ളത്.

മനുഷ്യര്‍ക്കൊപ്പം അത്രമാത്രം ഇണങ്ങി ജീവിക്കാൻ കഴിവുള്ളൊരു മൃഗമാണ് നായ്ക്കള്‍. അതുതന്നെയാണ് വളര്‍ത്തുമൃഗങ്ങളില്‍ വച്ച് മനുഷ്യര്‍ക്ക് ഏറെ പ്രിയം നായ്ക്കളോട് തോന്നുന്നതിന് പിന്നിലുള്ള കാരണവും. 

വളര്‍ത്തുനായ്ക്കളും അവയുടെ ഉടമസ്ഥരും തമ്മില്‍ പലപ്പോഴും ആഴത്തിലുള്ള ആത്മബന്ധം തന്നെ ഉടലെടുക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ ഏറെ കാണാറുണ്ട്. സമാനമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ഉടമസ്ഥനെ കാണുന്ന വളര്‍ത്തുനായയുടെ പ്രതികരണം ആണ് വീഡിയോയില്‍ കാണിക്കുന്നത്. ഒരു കെട്ടിടത്തിന് പുറത്തുള്ള വരാന്തയില്‍ ഒരാള്‍ക്കൊപ്പമിരിക്കുന്ന നായയെ ആണ് വീഡിയോയുടെ ആദ്യം കാണുന്നത്. അതിന്‍റെ കണ്ണുകളിലും ശരീരഭാഷയിലും ആരെയോ കാത്തിരിക്കുന്നതായി നമുക്ക് മനസിലാകും.

വൈകാതെ അവിടേക്ക് ഒരു കാര്‍ വന്നെത്തുന്നു. ആകാംക്ഷയോടെ നായ അങ്ങോട്ട് നോക്കി തന്നെ ഇരിക്കുന്നു. കാര്‍ ‍ഡോര്‍ തുറന്ന് ഉടമസ്ഥൻ ഇറങ്ങുമ്പോഴേക്ക് നായ അദ്ദേഹത്തെ തിരിച്ചറിയുകയാണ്. അതോടെ പുറത്തെത്താനുള്ള വെമ്പലായി ഇതിന്. 

വരാന്തയിലുള്ള ഗ്രില്ലിട്ട വാതില്‍ കൂടെയുള്ളയാള്‍ തുറന്നുകൊടുക്കും വരെ അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടുകയാണ് നായ. വാതില്‍ തുറന്നയുടനെ തന്‍റെ മനുഷ്യനരികിലേക്ക് ഓടിയെത്തുന്നു. പിന്നീട് ഇദ്ദേഹവുമായി കാണിക്കുന്ന സ്നേഹപ്രകടനങ്ങളാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണത്രേ ഇവര്‍ കാണുന്നത്.

ഏറെ ഹൃദ്യമായ കാഴ്ചയെന്നും നായ്ക്കള്‍ അത്രയും സ്നേഹവും സ്മരണയും ഉള്ളില്‍ സൂക്ഷിക്കുന്ന മൃഗങ്ങളാണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റുകളിലൂടെ പറയുന്നു. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- കടുവയെ വട്ടം കറക്കുന്ന താറാവ്; രസകരമായ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News