വീട്ടില്‍ വളര്‍ത്തുന്നൊരു കടുവയുടെ വീഡിയോ ആണിത്. ഈ കടുവ ഒരു കെട്ടിടത്തിനകത്ത് വച്ച് ഒരു മനുഷ്യനെ ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരാറ്, അല്ലേ? ഇവയില്‍ പല വീഡിയോകളും കാഴ്ചക്കാരെ കൂട്ടുക എന്ന ഏകലക്ഷ്യത്തോടെ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ സൃഷ്ടിക്കുന്നതായിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ 'റിയല്‍' അഥവാ യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണെങ്കില്‍ ആളുകള്‍ സ്വാഭാവികമായി തന്നെ ആകൃഷ്ടരാകും. 

ഇതില്‍ തന്നെ നമ്മെ അമ്പരപ്പിക്കുന്നതോ, പേടിയിലോ ആകാംക്ഷയിലോ നമ്മളെ ആഴ്ത്തുന്നതോ ആയ വീഡിയോകള്‍ക്കാണ് ഏറെയും കാഴ്ചക്കാരെ ലഭിക്കാറ്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. 

ചില വിദേശരാജ്യങ്ങളില്‍ വന്യമൃഗങ്ങളുടെ ഗണത്തില്‍ പെടുന്ന മൃഗങ്ങളെയും 'പെറ്റ്സ്'-എന്നുവച്ചാല്‍ വളര്‍ത്തുമൃഗങ്ങളായി വീട്ടില്‍ വളര്‍ത്താൻ നിയമാനുമതിയുള്ള കാര്യം അറിയാമല്ലോ. ഇങ്ങനെ ഗള്‍ഫ് രാജ്യങ്ങളില്‍ സിംഹത്തെയും, പുലിയെയും, കടുവയെയും, വമ്പൻ പാമ്പുകളെയുമെല്ലാം വളര്‍ത്തുന്നവരുടെ കൗതുകകരമായ വീഡിയോകളും നിങ്ങളില്‍ പലരും കണ്ടിരിക്കും. 

ഇതുപോലെ വീട്ടില്‍ വളര്‍ത്തുന്നൊരു കടുവയുടെ വീഡിയോ ആണിത്. ഈ കടുവ ഒരു കെട്ടിടത്തിനകത്ത് വച്ച് ഒരു മനുഷ്യനെ ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്. തമാശ- കാര്യമായി, കടുവ ഓടിക്കുന്നത് അതിന്‍റെ ഉടമസ്ഥനെ തന്നെയാണ്, കയ്യില്‍ കിട്ടിയാല്‍ ഇദ്ദേഹത്തെ വലിച്ചുകീറുമെന്ന നിലയിലാണ് കടുവ എന്നെല്ലാമുള്ള അടിക്കുറിപ്പുകളോടെയും വിശദീകരണങ്ങളോടെയും വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്.

എന്നാലീ വീഡിയോയില്‍ കാണുന്നത് കടുവയുടെ ഉടമസ്ഥൻ അല്ല എന്നാണ് സൂചന. കടുവ ഇദ്ദേഹത്തെ ആക്രമിക്കാൻ ഓടിച്ചതും അല്ല. ഇവ സ്വന്തം ഊര്‍ജ്ജം ഉപയോഗിച്ചുകളയുന്നത് ഇങ്ങനെയെല്ലാമാണ്. അല്‍പം കാര്യമായിട്ടുള്ള കളി എന്നൊക്കെ പറയാം. പക്ഷേ ഓടുന്നയാള്‍ ഈ കളിയില്‍ അത്ര 'ഓക്കെ'യല്ല, അദ്ദേഹം ഭയപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

ഇവര്‍ ഓടുന്നതിന് നടുക്കായി മറ്റ് ചിലര്‍ കൂടി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അതിനാല്‍ തന്നെ ഇത് അപകടകരമായ സാഹചര്യം ആയിരുന്നില്ലെന്ന് നമുക്ക് അനുമാനിക്കാൻ സാധിക്കും. പക്ഷേ വീഡിയോയ്ക്ക് വളരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഏറെയും ലഭിച്ചിരിക്കുന്നത്.

വന്യമൃഗങ്ങളെ ഇതുപോലെ കെട്ടിടങ്ങള്‍ക്ക് അകത്ത് കൊണ്ടുവന്ന് വളര്‍ത്തുന്നത് ക്രൂരതയാണെന്നും അതുപോലെ തന്നെ മനുഷ്യന് അപകടമാണെന്നുമാണ് അധികപേരും കമന്‍റിലൂടെ പറയുന്നത്. എന്തായാലും വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- 'ഇതാ, ലോകത്തിലെ ഏറ്റവും പഴയ കാട്'; ചരിത്രപരമായ കണ്ടെത്തലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo