Asianet News MalayalamAsianet News Malayalam

വീട്ടിൽ പൂച്ചകളെയും നായകളെയും വളർത്തുന്നുണ്ടോ; പഠനം പറയുന്നത്

വീട്ടിൽ നായകളെയും പൂച്ചകളെയും വളർത്തുന്നത് വിദ്യാർത്ഥികളിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. വിദ്യാർത്ഥികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ നായകളും പൂച്ചകളും വളർത്തുന്നത് നല്ലതാണെന്നാണ് AERA ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

Petting dogs, cats may reduce stress in students study
Author
Trivandrum, First Published Jul 17, 2019, 12:01 PM IST

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷാകാലം എത്തുന്നതോടെ വിദ്യാർത്ഥികളിൽ സമ്മർദ്ദം കൂടുന്നു. പരീക്ഷയെ പേടിയോടെയാണ് മിക്ക വിദ്യാർത്ഥികളും കാണുന്നത്. വീട്ടിൽ നായകളെയും പൂച്ചകളെയും വളർത്തുന്നത് വിദ്യാർത്ഥികളിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ‌‌

വിദ്യാർത്ഥികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ നായകളും പൂച്ചകളും വളർത്തുന്നത് നല്ലതാണെന്നാണ് AERA ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. കോളേജുകളിൽ "പെറ്റ് യുവർ സ്ട്രെസ് എവേ" എന്ന പ്രോ​ഗ്രോം സംഘടിപ്പിക്കുകയും അതിൽ വിദ്യാർത്ഥികൾ പൂച്ചകളോടും നായ്ക്കളോടും സംവദിക്കുകയും ചെയ്യുന്നതായി കണ്ടു. 

വെറും 10 മിനിറ്റ് കൊണ്ട് കാര്യമായ മാറ്റം ഉണ്ടായതായി കാണാനായെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ പെട്രീഷ്യ പെൻഡ്രി പറയുന്നു. പ്രധാന സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൽ ഗണ്യമായ കുറവുണ്ടായതായി പഠനത്തിൽ കാണാനായെന്ന് അദ്ദേഹം പറഞ്ഞു. 249 കോളേജിലെ വിദ്യാർത്ഥികളിൽ പഠനം നടത്തുകയായിരുന്നു. 

പഠനത്തിന്റെ ഭാ​ഗമായി വിദ്യാർത്ഥികളുടെ ഉമിനീർ സാമ്പിളുകൾ ശേഖരിച്ചു. വളർത്തുമൃഗങ്ങളുമായി നേരിട്ട് ഇടപഴകിയ വിദ്യാർത്ഥികൾ ആശയവിനിമയത്തിന് ശേഷം അവരുടെ ഉമിനീരിൽ കോർട്ടിസോളിന്റെ അളവ് വളരെ കുറഞ്ഞതായാണ് കാണാനായതെന്ന് പെൻഡ്രി പറയുന്നു. 

ഈ പ്രദര്‍ശനം വിദ്യാർത്ഥികളിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമോ എന്നതാണ് പരിശോധിച്ചത്. നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നത് വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് പെൻഡ്രി പറയുന്നത്.

Follow Us:
Download App:
  • android
  • ios