വ്യവസായിയായ ആനന്ദ് മഹീന്ദ്ര ആണ് ഈ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രം എവിടെ നിന്ന് പകർത്തിയെന്നത് വ്യക്തമല്ല.
ആനകളുടെ ദൃശ്യങ്ങള്‍ എപ്പോഴും കൗതുകത്തോടെയാണ് സൈബര്‍ ലോകം കാണുന്നത്. ഇപ്പോഴിതാ പാന്‍റ്സും ഷർട്ടും ബെൽറ്റും ധരിച്ച് റോഡിലൂടെ നടക്കുന്ന ഒരു ആനയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വ്യവസായിയായ ആനന്ദ് മഹീന്ദ്ര ആണ് ഈ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. പർപ്പിൾ നിറത്തിലുള്ള ഷർട്ടും വെളള നിറത്തിലുള്ള പാന്‍റ്സും കറുത്ത ബെൽറ്റും ഒക്കെയാണ് ഈ ഫ്രീക്കന്‍ ആനയുടെ വേഷം.
Scroll to load tweet…
ചിത്രം എവിടെ നിന്ന് പകർത്തിയെന്നത് വ്യക്തമല്ല. 'അവിശ്വസനീയമായ ഇന്ത്യ' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.
Also Read: ഷൂലെയ്സ് എന്നു കരുതി എടുക്കാൻ തുടങ്ങി; ആറ് വയസുകാരിയുടെ മുറിക്കുള്ളില്‍ അമ്മ കണ്ടത്...
