കര്‍ഷകരെ സംബന്ധിച്ചോ കൃഷിയോട് താല്‍പര്യമുള്ളവരെ സംബന്ധിച്ചോ കൗതുകം തോന്നിപ്പിക്കുന്നൊരു ഫോട്ടോ ആണ് സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, ഭീമനൊരു നേന്ത്രപ്പഴമാണ് ചിത്രത്തിലുള്ളത്. 

സോഷ്യല്‍ മീഡിയ എന്നാല്‍ വിനോദം എന്നതിലുപരി നമുക്ക് പുതിയ വിവരങ്ങളും അറിവുകളുമെല്ലാം ശേഖരിക്കാൻ കൂടി അനുയോജ്യമായ ഇടമാണ്. പലപ്പോഴും വ്യാജവാര്‍ത്തകളും വിവരങ്ങളുമെല്ലാം നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെങ്കിലും രസകരമായതോ വ്യത്യസ്തമായതോ അല്ലെങ്കില്‍ വളരെ വിലപ്പെട്ടതോ ആയ പല അറിവുകളും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഭിക്കാം.

ഇപ്പോഴിതാ കര്‍ഷകരെ സംബന്ധിച്ചോ കൃഷിയോട് താല്‍പര്യമുള്ളവരെ സംബന്ധിച്ചോ കൗതുകം തോന്നിപ്പിക്കുന്നൊരു ഫോട്ടോ ആണ് സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, ഭീമനൊരു നേന്ത്രപ്പഴമാണ് ചിത്രത്തിലുള്ളത്. 

എന്നാലീ ചിത്രം ആര്- എവിടെ വച്ച് പകര്‍ത്തിയതാണെന്നതൊന്നും വ്യക്തമല്ല. ട്വിറ്ററിലാണ് വലിയ രീതിയില്‍ ചിത്രം പ്രചരിക്കുന്നത്. സാധാരണഗതിയില്‍ നാം കാണാറുള്ള നേന്ത്രപ്പഴത്തിന്‍റെ രണ്ടിരട്ടിയോളമെങ്കിലും കുറഞ്ഞത് ഇതിന് വലുപ്പം വരും. പഴം ആരെല്ലാമോ കയ്യില്‍ പിടിച്ചിരിക്കുന്നതിന്‍റെ ചിത്രമായതിനാല്‍ തന്നെ പഴത്തിന്‍റെ വലുപ്പം മനസിലാക്കാൻ കുറെക്കൂടി എളുപ്പമാണ്. തൊലിയുരിഞ്ഞ ശേഷമുള്ള പഴത്തിന്‍റെ ചിത്രവും കൂട്ടത്തിലുണ്ട്.

ഇത് വ്യാജ ചിത്രമാണെന്നും യഥാര്‍ത്ഥമല്ലെന്നും വാദിക്കുകയാണ് ചിലര്‍. അതേസമയം ഇങ്ങനെയെല്ലാം പഴങ്ങള്‍ കൃഷി ചെയ്തെടുക്കുന്ന പല സ്ഥലങ്ങളും ലോകത്തുണ്ടെന്നും ഇതൊന്നും അറിയാത്തവരാണ് ഫോട്ടോ വ്യാജമാണെന്ന് വാദിക്കുന്നതെന്നുമാണ് മറുവിഭാഗം പറയുന്നത്. 

എന്തായാലും സംഗതി, വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്നത് നിസംശയം പറയാം. ദശലക്ഷക്കണക്കിന് പേരാണ് ഫോട്ടോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ഒപ്പം ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരിക്കുന്നു. 

Scroll to load tweet…

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അസാധാരണ വലുപ്പമുള്ള മനഞ്ഞില്‍ (ആരല്‍ ) മത്സ്യത്തിന്‍റെ ഒരു വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാലിത് വ്യാജനല്ലെന്നത് വളരെ വ്യക്തമാണ്. കാരണം ഗവേഷകനായ ഒരാളാണ് ഇതിന്‍റെ വിശദമായ വീഡിയോ പങ്കുവച്ചിരുന്നത്. ഏറെ വലുപ്പമുള്ള- കാഴ്ചയ്ക്ക് നമ്മളില്‍ അത്ഭുതം സൃഷ്ടിക്കും വിധത്തിലുള്ള മാമ്പഴങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഇതുപോലെ ഇടയ്ക്ക് വൈറലാകാറുണ്ട്. 

Also Read: ഇളനീരും ചെറുനാരങ്ങയും മിക്സ് ചെയ്ത് കഴിച്ചിട്ടുണ്ടോ? സംഗതി ട്രെൻഡാണിപ്പോള്‍...