Asianet News MalayalamAsianet News Malayalam

ഇതാണ് പ്രകൃതിയുടെ 'ഐസ് ഫ്ലവര്‍'; വൈറലായി മനോഹര ചിത്രം

ചൈനയിലെ ഒരു തണുത്തുറഞ്ഞ നന്ദിയില്‍ രൂപപ്പെട്ട മനോഹരമായ കാഴ്ചയാണ് ചിത്രത്തില്‍ ഉള്ളത്. നന്ദിയുടെ ഒരു വശം ഐസിനാല്‍ തണുത്തുറഞ്ഞു മൂടി കിടക്കുകയാണ്. 

Photo Of Ice Flowers On a River Leaves Internet Amazed
Author
First Published Jan 1, 2023, 2:14 PM IST

പ്രകൃതി ഭംഗി വ്യക്തമാക്കുന്ന പലയിനം വീഡിയോകളും ചിത്രങ്ങളുമൊക്കെ നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ തന്നെ കണ്ണിന് കുളിര്‍മയും മനസ്സിന് സന്തോഷവും തരും. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തണുത്തുറഞ്ഞ നദിയിൽ രൂപപ്പെട്ട മഞ്ഞുപാളിയുടെ രൂപമാണ് ചിത്രത്തിലുള്ളത്. ചൈനയിലെ ഒരു തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേർത്ത മഞ്ഞുപാളി പൂവിന്റെ രൂപത്തിലാണ് കാണപ്പെട്ടത്. തടാകത്തിന്‍റെ ഒരു വശം ഐസിനാല്‍ തണുത്തുറഞ്ഞു മൂടി കിടക്കുകയാണ്. സൂര്യപ്രകാശം അവിടേയ്ക്ക് പതിക്കുമ്പോള്‍ വലിയ ഒരു പൂവിന്‍റെ രൂപമായി മഞ്ഞ് മൂടിയ ഭാഗം മാറുകയായിരുന്നു.

 

 

 

വടക്കുകിഴക്കൻ ചൈനയിലെ സോങ്ഹുവാ നദിയിലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് ദൃശ്യമായത്. നോർവെയുടെ മുൻ നയതന്ത്ര പ്രതിനിധിയായ എറിക് സോൽഹീം ആണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. 36,000-ന് മുകളില്‍ ആളുകളാണ് ചിത്രം ഇതുവരെ കണ്ടത്. 1135 പേര്‍ ചിത്രം ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് പലരുടെയും അഭിപ്രായം. 

അതേസമയം, ലോകത്തെ പല രാജ്യങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും കനത്ത തണുപ്പ് മൂലം മരണം വരെ സംഭവിച്ചു. ഇതിനിടെ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ഒരു പ്രദേശത്തിലെ തടാകത്തിൽ നീന്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'ദ് ബെസ്റ്റ് വൈറൽ' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ചുറ്റിലും മഞ്ഞ് വീണുകിടക്കുന്ന പകുതി തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് കറുപ്പ് നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ച യുവതി മുങ്ങി നിവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടർന്ന് മഞ്ഞിൽ വച്ചിരിക്കുന്ന ഒരു കപ്പ് ചൂടുകാപ്പി എടുത്തു കുടിക്കുകയാണ് യുവതി. ഒരു സ്വിപ്പ് എടുത്ത ശേഷം മൊബൈലിൽ പ്രദേശത്തെ താപനിലയും യുവതി കാണിക്കുന്നു. മൈനസ് 27 ഡിഗ്രിയാണ് താപനില എന്ന് ഫോണില്‍ വ്യക്തമായി കാണാം.റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപ പ്രദേശത്തു നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ ഇതുവരെ ഒരു മില്യണ്‍ ആളുകളാണ് കണ്ടത്.

Also Read: രാത്രി ഉറക്കം കിട്ടാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതി; പഠനം

Follow Us:
Download App:
  • android
  • ios