കൊവിഡ് രോഗിയെ മാറോടണച്ച ഒരു ഡോക്ടറുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 256 ദിവസമായി ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്ററിലെ ഡോ. ജോസഫ് വരോൺ കൊവിഡ് രോ​ഗികളെ പരിചരിച്ച് വരികയാണ്.

കൊവിഡ് ഐ.സി.യുവിലേക്ക് കടന്നപ്പോള്‍ പ്രായമായ ഒരു രോഗിയെ കണ്ടു. അദ്ദേഹം കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം കരയുന്നത് കാണാനിടയായെന്ന് ഡോ. ജോസഫ് പറഞ്ഞു.

നവംബര്‍ 26 ന് അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ് ഡേയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. '' അദ്ദേഹം കരയുന്നത് കണ്ടപ്പോൾ ഞാൻ അടുത്തേക്ക് പോയി. എന്തിനാണ് കരയുന്നതെന്നും ഞാൻ ചോദിച്ചു. തന്റെ ഭാര്യയെ കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി കേട്ട് സങ്കടം വന്നു. അദ്ദേഹം കയരുന്നത് കണ്ടപ്പോൾ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തതു...''-  ഡോ. ജോസഫ് പറഞ്ഞു.

കൊവിഡ് 19 യൂണിറ്റ്  പല രോഗികൾക്കും, പ്രത്യേകിച്ച് പ്രായമായവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊവിഡ് ബാധിച്ച ഈ സമയത്ത് പോലും അവർക്ക് പുറത്തിറങ്ങണമെന്നുണ്ട്. ചിലർ കരഞ്ഞ് സങ്കടപ്പെടും, ചിലർ പുറത്ത് പോകണമെന്ന് നിർബന്ധിക്കും...അദ്ദേഹം പറഞ്ഞു.

ബഹിരാകാശ സഞ്ചാരികളുടേതിന് സമാനമായ വേഷം ധരിച്ച ആളുകള്‍ക്ക് ഇടയിലൂടെ ഒരു മുറിയിൽ താമസം ഈ അവസ്ഥ എങ്ങിനെയാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കും. അതിന് പുറമെ, പ്രായമായ വ്യക്തിയായിരിക്കുമ്പോൾ, ഒറ്റയ്ക്കായതിനാൽ ഇത് കൂടുതൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് മോഡേണ