ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയുടെ വിവാഹാഘോത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയുടെ വിവാഹാഘോത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോളിവുഡ് താരങ്ങളുൾപ്പടെ നിരവധിപേര്‍ എത്തുന്ന അനത്തിന്റെ വിവാഹവേദിയിലാണ് ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെയും കണ്ണുകളും. 

ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ മെഹന്ദി ചിത്രങ്ങളും പുറത്തുവന്നു. മെഹന്ദി ആഘോഷത്തിന്‍റെ ചിത്രങ്ങൾ അനം തന്നെ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 

ഫോയിൽ എംബല്ലിഷ്ഡ‍് നീല- പച്ച ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു അനം. കട്ട് വർക്കുകളുള്ള ഇളം നീല ദുപ്പട്ട സ്റ്റൈലിഷ് ലുക്ക് നൽകി. ഐഷ റാവു ആണ് ഡിസൈനർ. കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കിലുമാണ് സാനിയ തിളങ്ങിയത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ മകന്‍ ആസാദാണ് ഫാഷന്‍ സ്റ്റൈലിസ്റ്റായ അനം മിര്‍സയെ വിവാഹം ചെയ്യുന്നത്.

View post on Instagram

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram