ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷത്തിലാണ് താരങ്ങള്‍ ഇപ്പോള്‍. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേര്‍ന്ന് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന 'വിരുഷ്ക'യുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ താര ദമ്പതികളുടെ പുത്തന്‍ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് താരം സഞ്ജയ് പഹാല്‍ ആണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

സഞ്ജയോടൊപ്പം നില്‍ക്കുന്ന കോലിയെയും അനുഷ്കയെയുമാണ് ചിത്രത്തില്‍ കാണുന്നത്. യെല്ലോ ഡ്രസില്‍ സുന്ദരിയായിരിക്കുകയാണ് അനുഷ്ക. എന്നാല്‍ ആരാധകരുടെ കണ്ണുടക്കിയത് കോലിയിലാണ്. കാരണം മറ്റൊന്നുമല്ല, കോലിയുടെ തോളില്‍ കാണുന്ന ബർപ്പ് തുണിയാണ് ആരാധകര്‍ ശ്രദ്ധിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanjay Pahal (@sanjaypahal_)

 

 

മകള്‍ വാമികയുടെ വരവിന് ശേഷമുള്ള താരങ്ങളുടെ മാറ്റമാണ് ആരാധകരെയും ഏറേ അതിശയിപ്പിക്കുന്നത്. വാമിക ജനിച്ച് കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ അനുഷ്കയും ബർപ്പ് തുണിയുമായി നില്‍ക്കുന്ന സെല്‍ഫി ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ പ്രിയപ്പെട്ട വസ്‌തുവാണ് ഈ ബർപ്പ് തുണി എന്നാണ് അന്ന് അനുഷ്ക കുറിച്ചത്. 

 

ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു. 2017ലായിരുന്നു ഇരുവരും വിവാഹിതരായത്. 

Also Read: ഫിറ്റ്നസ് വീണ്ടെടുത്ത് അനുഷ്ക ശര്‍മ്മ; വൈറലായി ചിത്രങ്ങള്‍...