സഭാകമ്പം പോലുള്ള പ്രശ്‌നങ്ങള്‍ എത്രമാത്രം വ്യക്തികളെ അവരുടെ വ്യക്തിത്വത്തെ ഫലപ്രദമായി പ്രകടമാക്കുന്നതിന് തടസമായിട്ടുണ്ടെന്നുള്ള ചര്‍ച്ചകളും ചിത്രം വൈറലായതോടെ നടന്നു. ഒപ്പം തന്നെ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ചില പരിശീലനങ്ങള്‍ തേടാന്‍ സാധ്യമാണെന്നും അവ പ്രയോജനപ്രദമാണെന്നുമുള്ള വിവരങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്

കാര്യമായി ഓഫീസ് ജോലി ചെയ്യുന്നതിനിടെ ബോസ് വന്ന് തൊട്ടടുത്ത് നിന്നാല്‍ ചെയ്യുന്ന ജോലിയില്‍ അബദ്ധം വരുന്ന ശീലമുളളവരാണോ നിങ്ങള്‍? വൃത്തിയായി ഉത്തരം അറിയാമായിരുന്നിട്ടും അധ്യാപകരുടെ സാന്നിധ്യത്തില്‍ അത് പറയാനാകാതെ അമ്പരന്ന് നിന്നുപോയിട്ടുള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് താരതമ്യപ്പെടുത്തി നോക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്നൊരു ചിത്രമാണ് ഇതും. 

റാള്‍ഫ് എന്ന വ്യക്തി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവച്ചത്. 'ഞാന്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ആരെങ്കിലും എന്നെത്തന്നെ നോക്കിനിന്നാല്‍ സംഭവിക്കുന്നത്...' എന്ന അടിക്കുറിപ്പുമായാണ് റാള്‍ഫ് ചിത്രം ട്വീറ്റ് ചെയ്തത്. ഓണ്‍ ചെയ്ത് വച്ചിരിക്കുന്ന സ്റ്റവിന് തൊട്ടടുത്തായി ഓഫ് ചെയ്ത് വച്ചിരിക്കുന്ന സ്റ്റവില്‍ പാനും, അതിനകത്ത് മുട്ടയുടെ തോടും, താഴെ സ്റ്റവിന്റെ മറ്റൊരു ഭാഗത്തായി മുട്ടയുടെ അകത്തെ വെള്ളയും മഞ്ഞയും തൂവിക്കിടക്കുന്നതുമാണ് ചിത്രത്തിലുള്ളത്. 

Scroll to load tweet…

ഓംലെറ്റ് ഉണ്ടാക്കാനുള്ള ശ്രമം മറ്റാരുടെയോ സാന്നിധ്യത്തില്‍ ദയനീയമായി പരാജയപ്പെട്ടുപോയ സാഹചര്യമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പരോക്ഷമായി വലിയൊരു വിഷയത്തിലേക്കാണ് ചിത്രം വിരല്‍ചൂണ്ടുന്നത്. എത്ര വൃത്തിയായി ചെയ്യാന്‍ അറിയാവുന്ന കാര്യമാണെങ്കിലും മറ്റൊരാള്‍ അത് നോക്കിനിന്നാല്‍ അവിടെ പരാജയപ്പെട്ട് പോയേക്കാവുന്ന തരം വ്യക്തിത്വങ്ങളെ കുറിച്ചാണ് ചിത്രം സൂചന നല്‍കുന്നത്. 

നിരവധി പേരാണ് ഈ ചിത്രം വീണ്ടും പങ്കുവച്ചത്. ബൃഹത്തായൊരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ തന്നെയാണ് ഇത്രമാത്രം ശ്രദ്ധ ചിത്രത്തിന് ലഭിച്ചതും. നിരവധി പേര്‍ അവര്‍ നേരിടാറുള്ള സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചു.

Scroll to load tweet…

പാചക പരീക്ഷണം നടത്തുമ്പോള്‍ അമ്മ വന്ന് നോക്കിനിന്നാല്‍ സംഭവിക്കുന്നത്, ഡ്രൈവിംഗ് ക്ലാസില്‍ അധ്യാപകന്‍ നോക്കിക്കൊണ്ടിരുന്നാല്‍ സംഭവിക്കുന്നത് തുടങ്ങി പല തരത്തിലുള്ള അനുഭവങ്ങളും ആളുകള്‍ ഈ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പങ്കുവച്ചു. 

സഭാകമ്പം പോലുള്ള പ്രശ്‌നങ്ങള്‍ എത്രമാത്രം വ്യക്തികളെ അവരുടെ വ്യക്തിത്വത്തെ ഫലപ്രദമായി പ്രകടമാക്കുന്നതിന് തടസമായിട്ടുണ്ടെന്നുള്ള ചര്‍ച്ചകളും ചിത്രം വൈറലായതോടെ നടന്നു. ഒപ്പം തന്നെ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ചില പരിശീലനങ്ങള്‍ തേടാന്‍ സാധ്യമാണെന്നും അവ പ്രയോജനപ്രദമാണെന്നുമുള്ള വിവരങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.

Also Read:- പതിനഞ്ചുകാരന്‍ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്തി; പിന്നാലെ അധ്യാപകരും...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona