Asianet News MalayalamAsianet News Malayalam

ഇത്രയും രൂപയോ; കയ്യിൽ പിടിച്ചിരിക്കുന്ന ഈ ഗാര്‍ബേജ് ബാഗിന്റെ വില കേട്ടാൽ ഞെട്ടും

ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയാണ് (Balenciaga) ഈ ഗാര്‍ബേജ് ബാ​ഗ് കൊണ്ടു വന്നതിന് പിന്നിൽ. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ബാ​ഗ് ലഭ്യമാണ്. 

 

Pictures of balenciagas trash pouch worth Rs 1.4 lakh go viral
Author
Trivandrum, First Published Aug 7, 2022, 4:43 PM IST

ഉയർന്ന നിലവാരമുള്ള ആഡംബര ബ്രാൻഡുകളിലുള്ള ബാ​ഗുകളും മറ്റ് വസ്തുക്കളും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഒരു ഗാര്‍ബേജ് ബാ​ഗ്. 1.4 ലക്ഷം രൂപ വിലയുള്ള ഒരു ഗാർബേജ് ബാഗിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?.

ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയാണ് (Balenciaga) ഈ ഗാര്‍ബേജ് ബാ​ഗ് കൊണ്ടു വന്നതിന് പിന്നിൽ.  1,790 ഡോളർ (1.4 ലക്ഷം രൂപ) വിലയുണ്ട്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ബാ​ഗ് ലഭ്യമാണ്. ഈ ബാ​ഗ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ വിവിധ കമന്റുകൾ പോസ്റ്റ് ചെയ്തു.

ഗാര്‍ബേജ് ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ ബാ​ഗ് കാൾഫ്‌സ്കിൻ ലെതർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.  മാർച്ചിൽ പാരീസിൽ നടന്ന ഫാൾ 2022 റെഡി-ടു-വെയർ ശേഖരത്തിൽ ഈ ബാഗ് ഉണ്ടായിരുന്നു. 

"ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രാഷ് ബാഗ് നിർമ്മിക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം ആരാണ് ഫാഷൻ ഇഷ്ടപ്പെടാത്തത്?"...- ബലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെംന ഗ്വാസലിയ വിമൻസ് വെയർ ഡെയ്‌ലിയോട് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബാഗിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

എന്തിനാണ് ഇത്രയും കൂടിയ ബാ​ഗുകൾ എന്നൊരാൾ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തു. ഇത് തികച്ചും വിഡ്ഢിത്തമാണ്. പരിഹാസ്യവും വെറുപ്പുളവാക്കുന്നതുമായ ഈ അമിത വിലയുള്ള ബാഗ് നിർമ്മിച്ചത് ശരിയല്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇങ്ങനെ വില കൂടിയ ബാ​ഗുകൾ വാങ്ങാൻ ആളുകളുണ്ടോ എന്ന് മറ്റൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by HIGHSNOBIETY (@highsnobiety)

Follow Us:
Download App:
  • android
  • ios