ഉഭയകക്ഷിസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും  അത് അംഗീകരിക്കാനായിട്ടില്ലാത്ത നമ്മുടെ സമൂഹത്തിന് ഈ വിവാഹചിത്രങ്ങള്‍ കൗതുകമായിരിക്കും. അമേരിക്കന്‍ സ്വദേശിയായ ജോണിന്‍റെയും ഇന്ത്യാക്കാരനായ (NRI) ടാനിയുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പ്രണയത്തിന് അതിരുകളില്ലെന്നത്  വെറും വാക്കല്ല, ജീവിച്ച് കാണിക്കുകയാണിവര്‍. ഈ സ്വവര്‍ഗപ്രണയിനികളുടെ വിവാഹവസ്ത്രത്തിലും  ഒരു ഇന്ത്യന്‍- അമേരിക്കന്‍ സ്റ്റൈലുണ്ടായിരുന്നു. ഒരാള്‍ ഷിര്‍വാണിയും മറ്റേയാള്‍ സ്യൂട്ടുമിട്ടാണ് വിവാഹവേദിയിലെത്തിയത്. 

ടാനി ബേബി പിങ്ക് നിറത്തിലുളള സ്യൂട്ട് ധരിച്ചപ്പോള്‍ ജോണ്‍ ഇന്ത്യന്‍ വസ്ത്രമായ ഷിര്‍വാണിയാണ് ധരിച്ചത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 


 

 
 
 
 
 
 
 
 
 
 
 
 
 

I have a lot of favorites from this day. And here’s one of them. :)

A post shared by The Eichars- Bay Area Weddings (@eicharphotography) on Jun 19, 2019 at 7:15am PDT