Asianet News MalayalamAsianet News Malayalam

നിങ്ങളുടെ അടുക്കളയിലെ 'കട്ടിംഗ് ബോര്‍ഡ്' എങ്ങനെയുള്ളതാണ്?

മുമ്പെല്ലാം വീടുകളില്‍ തടിക്കഷ്ണങ്ങളായിരുന്നു പച്ചക്കറിയും മറ്റും അരിയാനായി ഉപയോഗിച്ചിരുന്നത്. പിന്നീടത് മറ്റ് പല അടുക്കള ഉപകരണങ്ങളെയും പോലെ പ്ലാസ്റ്റിക്കിന് വഴിമാറിക്കൊടുത്തു

plastic cutting boards are not so healthy
Author
Trivandrum, First Published Apr 12, 2019, 1:00 PM IST

അടുക്കളയിലെ ഏറ്റവും അത്യാവശ്യം വേണ്ട ഉപകരണങ്ങളിലൊന്നാണ് 'കട്ടിംഗ് ബോര്‍ഡ്'. മുമ്പെല്ലാം വീടുകളില്‍ തടിക്കഷ്ണങ്ങളായിരുന്നു പച്ചക്കറിയും മറ്റും അരിയാനായി ഉപയോഗിച്ചിരുന്നത്. പിന്നീടത് മറ്റ് പല അടുക്കള ഉപകരണങ്ങളെയും പോലെ പ്ലാസ്റ്റിക്കിന് വഴിമാറിക്കൊടുത്തു. 

എന്നാല്‍ പ്ലാസ്റ്റിക്ക് കൊണ്ടുള്ള 'കട്ടിംഗ് ബോര്‍ഡ്' അത്ര നിസാരക്കാരനല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലാന്‍ അതുമതിയത്രേ...

അതായത് പലപ്പോഴും നമ്മള്‍ പച്ചക്കറികള്‍ കഴുകിയ ശേഷം നേരിട്ട് അരിയാറാണ് പതിവ്. ഇങ്ങനെ നനവോടുകൂടി പ്ലാസ്റ്റിക്കിന്റെ 'കട്ടിംഗ് ബോര്‍ഡി'ല്‍ വച്ച് പച്ചക്കറികളരിയുമ്പോള്‍ അക്കൂട്ടത്തില്‍ രോഗകാരികളായ ബാക്ടീരിയകളും ഭക്ഷണത്തിലെത്തുമത്രേ.  

ഇത് ക്രമേണ ആമാശയത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഓരോ വ്യക്തികളുടെയും ആരോഗ്യാവസ്ഥ അുസരിച്ചായിരിക്കും പിന്നീട് ഇതിന്റെ രൂപവും ഭാവവും മാറുന്നത്. ചിലര്‍ക്ക് സ്ഥിരമായ ഉദര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകും. ഒപ്പം അല്‍പാല്‍പമായി വയറ്റിനകത്തേക്ക് പ്ലാസ്റ്റിക്കാണ് നമ്മള്‍ ചുരണ്ടി അകത്താക്കിക്കൊണ്ടിരിക്കുന്നതെന്ന ഓര്‍മ്മയും വേണം.

കാലം അധികരിക്കുമ്പോള്‍ കുടലിലോ ആമാശയത്തിലോ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ സൃഷ്ടിക്കാനും മാത്രം അപകടകാരികളായ അണുക്കളാണ് പതിയെ ശരീരത്തിലടിയുന്നത്. മരം കൊണ്ടുള്ള പഴയകാല 'കട്ടിംഗ് ബോര്‍ഡ്' തന്നെയാണ് ഇതിലുമൊക്കെ എത്രയോ ഭേദം. അങ്ങനെയാണെങ്കിലും 'കട്ടിംഗ് ബോര്‍ഡ്' വളരെ വൃത്തിയായി ൂക്ഷിക്കാനും ഉപയോഗിക്കാനും പ്രത്യേകം കരുതണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 

Follow Us:
Download App:
  • android
  • ios