പൂര്‍ണ്ണിമയുടെ സ്വന്തം ഡിസൈന്‍ സ്റ്റുഡിയോ ആയ  'പ്രാണ'യുടെ വസ്ത്രത്തില്‍ തന്നെയാണ് കുടുംബം ഇത്തവണയും തിളങ്ങുന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഓണത്തിന് പരമ്പരാഗത വസ്ത്രം ധരിച്ച് നില്‍ക്കുന്ന കുടുംബ ചിത്രവും ഇരുവരും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. 

പൂര്‍ണ്ണിമയുടെ സ്വന്തം ഡിസൈന്‍ സ്റ്റുഡിയോ ആയ 'പ്രാണ'യുടെ വസ്ത്രത്തില്‍ തന്നെയാണ് കുടുംബം ഇത്തവണയും തിളങ്ങുന്നത്. കസവുസാരിയാണ് പൂര്‍ണ്ണിമയുടെ വേഷം. കസവിന്‍റെ ഡിസൈന്‍ വരുന്ന ബ്ലൗസാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ചുവപ്പ് പൂവും തലയില്‍ ചൂടിയിട്ടുണ്ട്. കൂടാതെ കയ്യില്‍ ചുവപ്പ് നിറത്തിലുള്ള വളകളും പൂര്‍ണ്ണിമ ധരിച്ചിട്ടുണ്ട്. 

View post on Instagram

മക്കളായ പ്രാര്‍ഥനയും നക്ഷത്രയും കസവിന്‍റെ പാവാടയും ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ പ്രാര്‍ഥന കസവ് സാരിയാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

View post on Instagram
View post on Instagram

പൂര്‍ണ്ണിമയുടെ അനിയത്തിയും നടിയുമായ പ്രിയയും പൂര്‍ണ്ണിമയുടെ ഒറ്റസുഹൃത്തും നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസും താരത്തിന്‍റെ വസതിയില്‍ ഓണാഘോഷത്തിന് എത്തിയിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ താരത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

View post on Instagram
View post on Instagram

Also Read: കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം...