മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. 'പ്രാണ' എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.   മലയാളത്തിലെ നിരവധി താരങ്ങള്‍ പൂര്‍ണ്ണിമ ഒരുക്കിയ വസ്ത്രങ്ങളണിഞ്ഞ് കയ്യടി നേടിയിട്ടുണ്ട്.  

 

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക്  'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല.  പൂര്‍ണ്ണിമയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുകയാണ്.

 

 

'അണ്‍യൂഷ്വല്‍' ആയ കോമ്പിനേഷനാണ് പൂര്‍ണ്ണിമ നടത്തിയിരിക്കുന്നത്. ഡെനിം ഷര്‍ട്ടും സ്കര്‍ട്ടും ഒപ്പം ഷൂസും ധരിച്ച ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും' എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഈ പ്രണയം അടിപൊളിയാണെന്ന് ആരാധകരും പറയുന്നു.

 

മറ്റൊരു ചിത്രത്തില്‍ ഡെനിം ഷര്‍ട്ടിനോടൊപ്പം സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു ഹെവി ചോക്കറും കൂടിയായപ്പോള്‍ താരത്തിന്‍റെ ലുക്ക് കംപ്ലീറ്റായി. ഡെനിം ഇപ്പോഴും ഫാഷനാണ് എന്നുകൂടി സൂചിപ്പിക്കുകയാണ് ഈ ചിത്രങ്ങള്‍. 

 

നേരത്തെ താരം മുണ്ടുടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് രസകരമായ കമന്‍റുകളായിരുന്നു ആരാധകര്‍ നല്‍കിയത്.

 

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന പൂര്‍ണ്ണിമ 'വൈറസ്' എന്ന സിനിമയിലൂടെയാണ്  തിരിച്ചുവരവ് നടത്തിയത്.

Also Read: 'പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇത് വായിക്കരുത്'; ഹണിമൂണ്‍ ചിത്രം പങ്കുവച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്...