നടി, അവതാരിക ഇപ്പോള്‍ ഫാഷന്‍ ഡിസൈനര്‍- പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെ ഇങ്ങനെ വിവരിക്കാം. അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെ താരം തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയുണ്ടായി. 

മഞ്ജുവാര്യര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത അനുവങ്ങളെ കുറിച്ചും താരം പറഞ്ഞു. തനിക്ക്  എന്താണ് വേണ്ടത് എന്ന് കൃത്യമായി പറയുന്നയാളാണ് മഞ്ജുവെന്നാണ് പൂര്‍ണ്ണിമയുടെ അഭിപ്രായം. ഗീതു മോഹന്‍ദാസും അങ്ങനെ തന്നെയാണ്. അവരുടെ ഐഡിയകള്‍ കൂടി ഉള്‍കൊള്ളിച്ചുകൊണ്ടാണ് ഡിസൈന്‍ ചെയ്യുന്നത് എന്നും പൂര്‍ണ്ണിമ പറഞ്ഞു. 

മല്ലിക സുകുമാരന് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അമ്മയുടെ പക്കല്‍ ഒരുപാട് സാരികളുണ്ട് , ചില ഫോട്ടോസ് കാണുമ്പോള്‍ ആ സാരി പാഴ്സല്‍ അയക്കാന്‍ താന്‍ ആവശ്യപ്പെടാറുണ്ട് എന്നാണ് പൂര്‍ണ്ണിമയുടെ മറുപടി. അതുകൊണ്ടുതന്നെ ഡിസൈന്‍ ചെയ്യേണ്ടി വന്നിട്ടില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഇന്ദ്രജിത്തിനും പൃഥ്വിരാജിനും സിനിമയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ഇപ്പോള്‍ കൃത്യമായി അറിയില്ല എന്നായിരുന്നു മറുപടി. വിധിയില്‍ വിശ്വസിക്കുന്നയാളാണ് താന്‍. സര്‍പ്രൈസസ് ഇഷ്ടപ്പെടുന്നയാളുമാണ്. അതിനാല്‍ അങ്ങനൊന്ന് സംഭവിക്കാനായി താനും കാത്തിരിക്കുകയാണ് എന്നാണ് പൂര്‍ണ്ണമ അഭിമുഖത്തില്‍ പറഞ്ഞുവെയ്ക്കുന്നത്. 

വീഡിയോ കാണാം