Asianet News MalayalamAsianet News Malayalam

ലോക്ക്‌ഡൗണ്‍ ലംഘിച്ച് കാരവനിൽ സഞ്ചരിച്ച് എസ്‌കോർട്ട് സേവനം നൽകി പോൺസ്റ്റാർ, തന്റേത് അവശ്യസേവനമെന്ന് അവകാശവാദം

താൻ ഏഴു ജർമ്മൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് കിറി തന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്. റിപ്പോർട്ടിൽ തന്നെപ്പറ്റി  എഴുതുമ്പോൾ 'പ്രോസ്റ്റിറ്റ്യൂട്ട്' എന്ന് പരാമർശിക്കരുതെന്നും, താൻ ഒരു അറിയപ്പെടുന്ന പോൺസ്റ്റാറും എസ്കോർട്ടുമാണ് എന്നും കിറി സൺ‌ഡേ പീപ്പിൾ ലേഖകനോട് പ്രത്യേകം പറഞ്ഞു. 

Pornstar turned escort in UK claims her service is essential during lock down
Author
Yorkshire, First Published Apr 19, 2020, 10:47 AM IST

കൊവിഡ് 19 മരണം വിതച്ചുകൊണ്ടിരിക്കുന്ന യുകെയിൽ ലോക്ക്ഡൗൺ മെയ് 10 വരെ നീട്ടിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ 'സാമൂഹിക അകലം പാലിക്കണം' എന്ന കർശന നിർദേശത്തിന്  അയവുവരുത്തിയാൽ ഇവിടെ കൊറോണാ മരണങ്ങളുടെ രണ്ടാമതൊരു 'പീക്ക്' ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. 

യുകെയിൽ ഇന്നുവരെ കൊവിഡ് ബാധിച്ചത് 114,217 പേർക്കാണ്. മരിച്ചിട്ടുള്ളത് ആകെ 15,464 പേരും. ശനിയാഴ്ച മാത്രം മരിച്ചത് 888 പേരാണ്. ജനങ്ങൾ ആകെ ആശങ്കയിലാണ്. പലർക്കും പുറത്തിറങ്ങാൻ ഭയമാണ്. രോഗബാധ പേടിച്ച് പലരും തങ്ങളുടെ താമസസ്ഥലങ്ങൾ വിട്ട് എങ്ങും സഞ്ചരിക്കുന്നില്ല. അതിനിടയിൽ, ഒരു യുകെ പോൺസ്റ്റാർ 'സൺഡേ പീപ്പിൾ' പത്രത്തിനോട് നടത്തിയ വെളിപ്പെടുത്തൽ കോലാഹലങ്ങൾക്ക് കാരണമായി. 

സ്വന്തം കാരവനിൽ കറങ്ങി നടന്നു ജോലി ചെയ്യുന്ന താൻ കഴിഞ്ഞ യോർക്ക്ഷെയർ സ്റ്റേഡിയത്തിനടുത്തുള്ള കാർ പാർക്കിങ് ലോട്ടിൽ വെച്ച് കഴിഞ്ഞ ഒരു മണിക്കൂർ നേരത്തിനിടെ ചുരുങ്ങിയത് ഏഴുപേർക്കെങ്കിലും തന്റെ സേവനങ്ങൾ ലഭ്യമാക്കി എന്നായിരുന്നു കിറി റെഡ്‌ഫീൽഡ് എന്നുപേരായ പോൺസ്റ്റാർ/എസ്കോർട്ടിന്റെ  അവകാശവാദം. 

Pornstar turned escort in UK claims her service is essential during lock down

ഡോക്ടർമാരും നഴ്‌സുമാരും നൽകുന്നതുപോലെയുള്ള ഒരു 'അവശ്യ സർവീസ്' തന്നെയാണ് തന്റേതും എന്നാണ് കിറി പറയുന്നത്, സമൂഹം ഇനിയെങ്കിലും അതിനെ അതർഹിക്കുന്ന ഗൗരവത്തോടെ തന്നെ സമീപിക്കണം എന്നും.എസ്‌കോർട്ട് സർവീസ് ഉപജീവനമാക്കിയിട്ടുള്ള യുകെയിലെ മറ്റു പല യുവതികളെയും പോലെയല്ല കിറി. അഡൽറ്റ് വെബ്‌സൈറ്റിൽ സ്വന്തം പ്രൊഫൈൽ ഉണ്ടാക്കി, അതുവഴി മുൻ‌കൂർ ബുക്കിങ്ങുകൾ സ്വീകരിച്ചു മാത്രമാണ് അവർ തന്റെ സേവനം നൽകുന്നത്. 

സ്വന്തമായി ഒരു ലക്ഷ്വറി കാരവൻ തന്നെ സെറ്റ് ചെയ്ത് അതിൽ സഞ്ചരിച്ച് ചെന്നാണ് തന്റെ ക്ലയന്റ്സിനെ കിറി കാണുന്നത്. കാരവൻ ഉള്ളതുകൊണ്ട് ഹോട്ടലും മറ്റും തേടിപ്പോകേണ്ടി വരുന്നില്ല എന്നൊരു സൗകര്യമുണ്ട്. അഡൽറ്റ് വെബ്‌സൈറ്റിലെ പ്രൊഫൈലിലൂടെ മുൻ‌കൂർ ബുക്കിങ് സ്വീകരിച്ചുമാത്രമാണ് കിറിയുടെ എസ്കോർട്ടിങ് പ്രവർത്തനങ്ങളുടെ ഏകോപനം. പതിനഞ്ചു മിനിട്ടുനേരത്തെ സേവനത്തിന് £30 എന്നതാണ് അവിടെ കിറി പരസ്യം ചെയ്തിട്ടുള്ള നിരക്ക്.

" ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ചെയ്യുന്നതുവഴി 'സോഷ്യൽ ഡിസ്റ്റൻസിങ്' നിയന്ത്രണങ്ങൾ ലംഘിക്കുകയല്ലേ ഈ ചെയ്യുന്നത് " എന്ന സൺ‌ഡേ പീപ്പിൾ ലേഖകന്റെ ചോദ്യത്തോട് "നഴ്‌സുമാരും ഡോക്ടർമാരും ഒക്കെ ചെയ്യുന്നില്ലേ? എന്റെ ജോലിയും അങ്ങനെ ഒരു അവശ്യ സർവീസ് തന്നെയാണ് " എന്നാണ് കിറി പ്രതികരിച്ചത്."പുരുഷന്മാർക്ക് അവരുടെ ആവശ്യങ്ങളുണ്ട്, അത് പരിഗണിക്കാതിരുന്നു കൂടാ" എന്നും അവർ കൂട്ടിച്ചേർത്തു.

യോർക്ക്‌ഷെയറിലെ ബാൺസ്ലെ, ഡോൺകാസ്റ്റർ, റോതെർഹാം, വെക്ക്ഫീൽഡ് തുടങ്ങിയ പട്ടണങ്ങളിലേക്ക് ഒരു ടൂർ നടത്താൻ പോകുകയാണ്" എന്ന് വെബ്സൈറ്റിൽ പരസ്യം ചെയ്തപ്പോൾ പ്രദേശവാസികളിൽ നിന്ന് ലഭിച്ച പ്രതികരണം അത്ഭുതകരമായിരുന്നു എന്ന് മുപ്പതുകാരിയായ കിറി പറയുന്നു. മിനിട്ടുകൾക്കകം നാല്പതോളം ബുക്കിങ്ങുകളാണ് മുൻ‌കൂർ പണമടച്ച് കൺഫേം ചെയ്യപ്പെട്ടത്. 

ബാൺസ്ലെയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിനടുത്ത് തന്റെ കാരവനുമായി കിറി വന്നെത്തിയപ്പോഴേക്കും, പ്രദേശത്ത് പത്തിലധികം പേർ പലയിടത്തായി കിറിയെ കാത്തുനിൽക്കുന്ന സാഹചര്യമായിരുന്നു. തങ്ങളുടെ ഊഴമെത്തുന്നതും കാത്ത് പ്രദേശത്തെ തെരുവുകളിലൂടെ കാറുകളിൽ കറങ്ങുകയായിരുന്നു അവരിൽ പലരും.

താൻ ഏഴു ജർമ്മൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് കിറി തന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്. റിപ്പോർട്ടിൽ തന്നെപ്പറ്റി  എഴുതുമ്പോൾ 'പ്രോസ്റ്റിറ്റ്യൂട്ട്' എന്ന് പരാമർശിക്കരുതെന്നും, താൻ ഒരു അറിയപ്പെടുന്ന പോൺസ്റ്റാറും എസ്കോർട്ടുമാണ് എന്നും കിറി സൺ‌ഡേ പീപ്പിൾ ലേഖകനോട് പ്രത്യേകം പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ പ്രയാസപ്പെടുന്നുണ്ട് എന്നത് മനസ്സിലാക്കിക്കൊണ്ടാണ് ഒരു പോൺസ്റ്റാർ ആയ തന്റെ സേവനങ്ങൾ സാധാരണക്കാർക്ക് ഇങ്ങനെ ലഭ്യമാക്കുന്നതെന്നും അല്ലെങ്കിൽ ഇത് സാധാരണ സംഭവിക്കാത്ത ഒരു കാര്യമാണ് എന്നും കിറി റെഡ്‌ഫീൽഡ് അവകാശപ്പെട്ടു.

കിറിയുടെ പ്രൊഫൈൽ  ലിസ്റ്റ് ചെയ്തിരിക്കുന്ന അഡൽറ്റ് വെബ്‌സൈറ്റ്, കൊവിഡ് 19 കാരണം തങ്ങളുടെ എസ്‌കോർട്ട് ബുക്കിങ്ങുകൾ തൽക്കാലത്തേക്ക് നിർത്തിവെച്ച്,  ലോക്ക്ഡൗൺ ചട്ടങ്ങൾ പൂർണ്ണമായും പാലിച്ച് വീടുകളിൽ തന്നെ തുടരണം എന്ന അറിയിപ്പാണ് കാണിക്കുന്നത് എങ്കിലും, പ്രൊഫൈലിൽ ഫോൺ നമ്പർ കൂടി വെച്ചിട്ടുള്ളതാണ് ഇപ്പോഴും എസ്കോർട്ടിങ് പ്രവർത്തനങ്ങൾ  തുടരാൻ കിറിക്ക് അവസരം നൽകിയിരിക്കുന്നത്.

 തന്റെ തൊഴിൽ യുകെയിലെ നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ നടത്താൻ വേണ്ടി എസ്‌കോർട്ട് സർവീസിനായി  സ്വന്തം പേരിലൊരു 'പ്രൈവറ്റ് ലിമിറ്റഡ് കമ്പനി' തുറന്നിട്ടുണ്ട് കിറി. വരുമാനം സത്യസന്ധമായി വെളിപ്പെടുത്തി, അതിന് കൃത്യമായ ടാക്സ് അടച്ച്, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെക്കൊണ്ട് വർഷാവർഷം ഇൻകം ടാക്സ് റിട്ടേർണും സമർപ്പിച്ചുകൊണ്ട് തീർത്തും നിയമ വിധേയമായി മാത്രമാണ് താൻ പ്രവർത്തിക്കുന്നതെന്നും കിറി അവകാശപ്പെടുന്നുണ്ട്.  

ചാനൽ 4 -ൽ വന്ന '24 അവേഴ്സ് ഇൻ പൊലീസ് കസ്റ്റഡി' എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി കിറി റെഡ്‌ഫീൽഡ് യുകെയിൽ മാധ്യമശ്രദ്ധ നേടുന്നത്. എന്തായാലും, ഈ കൊവിഡ് ലോക്ക്ഡൗൺ  സാഹചര്യത്തിൽ കിറി ഈ ചെയ്യുന്നത് തികച്ചും നിയമവിരുദ്ധമായ കാര്യമാണെന്നും പരാതി ലഭിക്കുകയോ, കാര്യം ശ്രദ്ധയിൽ പെടുകയോ ചെയ്താൽ കർശനനടപടികൾ സ്വീകരിക്കും എന്നും യോർക്ക് ഷെയർ പൊലീസും പ്രതികരിച്ചിട്ടുണ്ട്

Follow Us:
Download App:
  • android
  • ios