തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. പത്തില്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

ജോലി സമയം അല്ലാത്തപ്പോള്‍ ജോലി സംബന്ധിച്ച് ജീവനക്കാരന് സന്ദേശം (Message) അയക്കുന്നത് നിയമവിരുദ്ധമാക്കി ( illegal ) പോർചുഗൽ (Portugal ). തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്.

പുതിയ നിയമം പ്രകാരം, ജോലി സമയം കഴിഞ്ഞാല്‍ ജീവനക്കാരുമായി ബന്ധപ്പെട്ടാല്‍ തൊഴിലുടമകള്‍ പിഴ അടയ്‌ക്കേണ്ടി വരും. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ബില്ലുകള്‍ പോലെയുള്ളവയുടെ ചെലവ് കമ്പനികള്‍ നല്‍കേണ്ടിയും വരും. പത്തില്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

Scroll to load tweet…

കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം രീതിയാണ് പിന്തുടരുന്നത്. എന്നാൽ ഇതിന്റെ മറവിൽ അധിക സമയം ജോലിയെടുപ്പിക്കൽ പലയിടത്തും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടികളുമായി പോർച്ചുഗീസ് സർക്കാർ രംഗത്തെത്തിയത്.

Also Read: 'മമ്മി ഒരു മിനിറ്റിനുള്ളിൽ വരാം, മോള്‍ ഉറങ്ങിക്കോളൂ'; ലൈവിനിടെ മകളോട് ന്യൂസിലൻ‍ഡ് പ്രധാനമന്ത്രി