Asianet News MalayalamAsianet News Malayalam

Post-Traumatic Stress Disorder: പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ; അറിഞ്ഞിരിക്കേണ്ട ചിലത്...

PTSD എന്ന അവസ്ഥയുള്ള ആളുകൾക്ക് മറ്റുള്ളവരെ വിശ്വസിക്കാനും, ആശയവിനിമയം നടത്താനും, പ്രശ്നങ്ങളെ പരിഹരിക്കാനും ഒക്കെ ബുദ്ധിമുട്ടു നേരിട്ടേക്കാം. മനസികാഘാതമുണ്ടാക്കിയ അനുഭവങ്ങൾക്കുശേഷം ചില ആഴ്ചകൾ മുതൽ മാസങ്ങൾ വരെ മുൻപ്  പറഞ്ഞ ലക്ഷണങ്ങൾ നീണ്ടുനിൽക്കാൻ ഇടയുണ്ട്. 

Post Traumatic Stress disorder Symptoms and Treatment
Author
Trivandrum, First Published Feb 15, 2022, 4:44 PM IST

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു കുട്ടി തന്റെ സുഹൃത്തിനൊപ്പം ട്രെയിനിൽ കയറാനായി റെയിൽവേ സ്റ്റേഷനിൽ എത്തി. ഒരു തമാശയൊപ്പിക്കാം എന്ന് കരുതി പെട്ടെന്ന് മറ്റൊരു കമ്പാർട്ടുമെന്റിൽ കയറാം. കൂട്ടുകാരനെ തമാശയ്ക്കൊന്നു പറ്റിക്കാം എന്ന് അവൻ കരുതി. ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കൂട്ടുകാരനെ കാണാതെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു പൊലീസ് ഓഫീസർ ആയിരുന്നു.

ട്രെയിനിൽ നിന്നും വീണ് തന്റെ കൂട്ടുകാരൻ മരണപ്പെട്ടു എന്ന വിവരം കേട്ട് അവന് വലിയ ഞെട്ടലാണ് അനുഭവപ്പെട്ടത്.  പെട്ടെന്നൊരു ആക്സിഡന്റ് ഉണ്ടാവുക, പ്രകൃതിദുരന്തത്തെ നേരിടേണ്ടി വരിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുക, കൊലപാതകത്തിന് സാക്ഷിയാവുക എന്നീ അവസ്ഥകൾ ഏതൊരു മനുഷ്യനിലും വലിയ മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. 

മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തുന്ന ഫ്ലാഷ്ബാക്കുകൾ അല്ലെങ്കിൽ സ്വപ്നങ്ങൾ, ഉറക്കം നഷ്ടപ്പെടുക എന്നിവയാണ് മനസ്സിനെ മുറിപ്പെടുത്തിയ അനുഭവങ്ങളിലൂടെ കടന്നുപോയവരിൽ തുടർന്നും മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നത്. ഒരു സിനിമ കാണുംപോലെ കഴിഞ്ഞ സംഭവങ്ങൾ വളരെ വ്യക്തമായി മനസ്സിലേക്കു തെളിഞ്ഞുവരുന്ന അവസ്ഥ. ഇതോടൊപ്പം തന്നെ മനസ്സു മരവിച്ച അവസ്ഥയും മറ്റുള്ളവരിൽ നിന്നെല്ലാം അകന്ന് ഒറ്റയ്ക്കിരിക്കാൻ തുടങ്ങുകയും ചെയ്യുക. 

ആ ദുരനുഭവത്തെ ഓർമ്മപ്പെടുത്താനിടയുള്ള എല്ലാ സാഹചര്യങ്ങളെയും അവർ ഒഴിവാക്കും. ഭയന്നുപോയ അനുഭവത്തെ ഓർമ്മപ്പെടുത്തുന്ന എന്തെങ്കിലും ഒരു കാരണം പിന്നീടുണ്ടായാൽ  പെട്ടെന്ന് വലിയ ഭയമോ ദേഷ്യമോ പ്രകടമാക്കാൻ ഇടയുണ്ട്. ഭയന്നു വിറച്ച അവസ്ഥ അവരിൽ അനുഭവപ്പെട്ടേക്കാം. ഉദാ: ആ വ്യക്തി കടന്നുപോയതുപോലെയുള്ള ഒരു ഭാഗം ഒരു സിനിമയിൽ കാണുമ്പോൾ. വല്ലാത്ത ഉൽക്കണ്ഠയും, വിഷാദവും, ആത്മഹത്യാ ചിന്തകളും എല്ലാം ആ വ്യക്തിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 

PTSD (post-traumatic stress disorder) എന്ന അവസ്ഥയുള്ള ആളുകൾക്ക് മറ്റുള്ളവരെ വിശ്വസിക്കാനും, ആശയവിനിമയം നടത്താനും, പ്രശ്നങ്ങളെ പരിഹരിക്കാനും ഒക്കെ ബുദ്ധിമുട്ടു നേരിട്ടേക്കാം. മനസികാഘാതമുണ്ടാക്കിയ അനുഭവങ്ങൾക്കുശേഷം ചില ആഴ്ചകൾ മുതൽ മാസങ്ങൾ വരെ മുൻപ്  പറഞ്ഞ ലക്ഷണങ്ങൾ നീണ്ടുനിൽക്കാൻ ഇടയുണ്ട്. 

Read more എപ്പോഴും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണോ നിങ്ങൾ കാണാറുള്ളത്?

വളരെ ചുരുക്കമായി മാത്രമേ ആറു മാസത്തിൽ അധികം നീണ്ടുനിൽക്കാറുള്ളൂ. എന്നാൽ ഏതെങ്കിലും വ്യക്തികളിൽ ഇതു വളരെ വർഷത്തേക്ക് നീണ്ടു നിന്നാൽ ഇതുമൂലം വ്യക്തിത്വത്തിലും സ്വഭാവത്തിലും  കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

പൊതുവെ ഉൽകണ്ഠ ഉള്ള ആളുകളിൽ കുറച്ചുകൂടെ ആത്മധൈര്യം ഉള്ള ആളുകളെ അപേക്ഷിച്ച് മാനസികഘാതത്തിൽ നിന്നും പുറത്തേക്കു വരിക ബുദ്ധിമുട്ടായിരിക്കും. PTSD ദുരനുഭവങ്ങൾ നേരിടേണ്ടി വന്നാൽ ഏതു പ്രായക്കാരിലും വരാൻ സാധ്യതയുള്ള ഒരവസ്ഥയാണ്. കുട്ടികളിൽ പോലും ഇത്തരം അവസ്ഥകൾ ഉണ്ടായേക്കാം.

PTSD (post-traumatic stress disorder) മനഃശാസ്ത്ര ചികിത്സ...

PTSD അനുഭവപ്പെടുന്ന ആളുകളിൽ പൊതുവെ കുറ്റബോധം എന്ന അവസ്ഥ കണ്ടുവരാറുണ്ട്. അവർ നേരിട്ട ദുരനുഭവങ്ങൾക്കു അവർ ഉത്തരവാദികൾ അല്ല എങ്കിൽപ്പോലും കുറ്റബോധം എന്ന അവസ്ഥ അവരിൽ ഉണ്ടായേക്കാം. സ്വയം വിലയില്ലായ്മ എന്ന അവസ്ഥയാണ് മറ്റൊരു പ്രധാന പ്രശ്നം. ഇവയെല്ലാം നേരിടാൻ സഹായിക്കുന്ന CBT പോലെയുള്ള ചികിത്സാരീതികളിലൂടെ പ്രശ്ന പരിഹാരം സാധ്യമാണ്. മനസ്സിനുണ്ടാകുന്ന ഇടവിട്ടുള്ള അസ്വസ്ഥത, ആവര്‍ത്തിച്ച് ദു:സ്വപ്നം കാണുക എന്നിവയാണ് PTSD ഉള്ളരിൽ കണ്ട് വരുന്ന രണ്ട് ലക്ഷണങ്ങൾ. ഇത് ഒരുപക്ഷേ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, തലവേദന എന്നീ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8281933323

Read more കഠിനമായ പെൽവിക് വേദന അനുഭവപ്പെട്ടു, ആ രോ​ഗാവസ്ഥ ലെെം​ഗിക ജീവിതത്തെയും ബാധിച്ചു
 

Follow Us:
Download App:
  • android
  • ios