എല്ലാം കഴിഞ്ഞ് അലങ്കരിച്ച് പാത്രത്തിലാക്കിയ ശേഷം അമ്മ കാണത്തക്ക രീതിയില്‍ വച്ചിരിക്കുകയാണ്. ഭംഗിയായി വച്ചിരിക്കുന്ന 'ഡിഷ്' ഓടിവന്ന് ആര്‍ത്തിയോടെ എടുക്കുകയാണിവര്‍. ഒന്ന് കടിച്ചുനോക്കിയ ശേഷമാണ് സംഗതി 'ഡിഷ് വാഷ് സ്ക്രബര്‍' ആണെന്ന് മനസിലാകുന്നത്. 

ഒറ്റ കാഴ്ചയ്ക്ക് തന്നെ നാവില്‍ വെള്ളമൂറുന്ന എന്തോ 'ഡിഷ്' ആണെന്നേ കരുതൂ, അല്ലേ? എന്നാല്‍ സംഗതി അതൊന്നുമല്ല. സ്വന്തം അമ്മയ്ക്ക് ഒരാള്‍ നല്‍കിയ 'പ്രാങ്ക്' ( Prank Video ) ആണ് സംഭവം. ഫ്രഞ്ച് ടോസ്റ്റാണെന്ന ( French Toast ) രീതിയില്‍ അമ്മയ്ക്ക് നല്‍കിയതാണിത്. 

സത്യത്തില്‍ പാത്രം കഴുകുന്ന സ്ക്രബ് ആണ് ഇതിനകത്തുള്ളത്. പ്രാങ്ക് വീഡിയോയില്‍ ( Prank Video ) ഇതെങ്ങനെ തയ്യാറാക്കിയെന്നും വിശദമായി കാണിക്കുന്നുണ്ട്. ആദ്യം സ്ക്രബ് അടിച്ചുവച്ച മുട്ടയില്‍ പൊതിഞ്ഞെടുക്കും. എന്നിട്ടാണ് ഫ്രഞ്ച് ടോസ്റ്റ് പോലെ പാനില്‍ വച്ച് നന്നായി തയ്യാറാക്കിയെടുക്കുന്നത്. 

എല്ലാം കഴിഞ്ഞ് അലങ്കരിച്ച് പാത്രത്തിലാക്കിയ ശേഷം അമ്മ കാണത്തക്ക രീതിയില്‍ വച്ചിരിക്കുകയാണ്. ഭംഗിയായി വച്ചിരിക്കുന്ന 'ഡിഷ്' ഓടിവന്ന് ആര്‍ത്തിയോടെ എടുക്കുകയാണിവര്‍. ഒന്ന് കടിച്ചുനോക്കിയ ശേഷമാണ് സംഗതി 'ഡിഷ് വാഷ് സ്ക്രബര്‍' ആണെന്ന് മനസിലാകുന്നത്. 

ഇതോടെ കടിച്ച ഭാഗം അങ്ങനെ തന്നെ തുപ്പിക്കളഞ്ഞ്, ചീത്ത പറയുകയാണിവര്‍. ഇൻസ്റ്റഗ്രാമിലാണ് രസകരമായ ഈ പ്രാങ്ക് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. 

കാഴ്ചചയ്ക്ക് കൊതിയൂറുന്ന ഫ്രഞ്ച് ടോസ്റ്റായി തന്നെ ( French Toast ) സ്ക്രബ്ബറിനെ മാറ്റിയെടുത്ത ആള്‍ക്ക് അഭിനന്ദനങ്ങളറിയിക്കാനും മിക്കവരും മറന്നിട്ടില്ല. പലരും ഈ പ്രാങ്ക് തങ്ങള്‍ പരീക്ഷിച്ചുനോക്കുമെന്നും കമന്‍റ് ബോക്സില്‍ അറിയിച്ചിരിക്കുന്നു. ഏതായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

വീഡിയോ...

View post on Instagram

Also Read:- ഭര്‍ത്താവിന് ഭാര്യയുടെ 'പ്രാങ്ക്'; രസകരമായ പ്രതികരണം വൈറലാകുന്നു