Asianet News MalayalamAsianet News Malayalam

മുണ്ടും ബ്ലൗസുമണിഞ്ഞ് വധുവും കൈലിമുണ്ടും തോര്‍ത്തുമായി വരനും; കയ്യടിനേടി പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട്

സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിങ്  ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇത്തരം സേവ് ദ ഡേറ്റുകള്‍ അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇത്തൊന്നും ബാധിക്കാറില്ല.  

pre wedding photoshoot goes viral
Author
Thiruvananthapuram, First Published Dec 6, 2019, 10:56 AM IST

കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ട് വിവാഹ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിങ്  ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇത്തരം സേവ് ദ ഡേറ്റുകള്‍ അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇത്തൊന്നും ബാധിക്കാറില്ല.  

മോഡലുകളെക്കാളും നടീനടന്മാരെക്കാളും മനോഹരമായി പോസ് ചെയ്തും അഭിനയിച്ചുമാണ്   വധൂവരന്മാര്‍ സംഭവം കളറാക്കുന്നത്. തനിനാടന്‍ വേഷത്തിലെത്തിയ വധൂവരന്മാരാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടിലെ താരങ്ങള്‍. 

ശ്രീലങ്കന്‍ ദമ്പതികളായ ലഹിരു- മധു എന്നിവരാണ് നാടന്‍ ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുന്നത്.   പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മുണ്ടും ബ്ലൗസുമണിഞ്ഞ് വധുവും കൈലിമുണ്ടും തോര്‍ത്തുമായി വരനും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios