വിവാഹ ജീവിതം മൂന്നാം വര്‍ഷത്തിലേയ്ക്ക് എത്തിയ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും ആദ്യ കണ്മണിയ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. താരങ്ങള്‍ ഈ സന്തോഷം പങ്കുവച്ച അന്ന് മുതല്‍ ഫാഷന്‍ ലോകം അനുഷ്കയുടെ പുറകെയാണ്. 

അനുഷ്ക ധരിക്കുന്ന ഓരോ വസ്ത്രങ്ങളും വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. മെറ്റേണിറ്റി ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സൂചിപ്പിക്കുന്നതാണ് അനുഷ്കയുടെ ഓരോ വസ്ത്രവും. ഈ സമയത്ത് അയഞ്ഞ വസ്ത്രങ്ങളാണ് കൂടുതലും അനുഷ്ക ധരിക്കുന്നത്. 

ഇപ്പോഴിതാ അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. മുംബൈയില്‍ നടക്കുന്ന ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. 

 

ഗ്രീന്‍ നിറത്തിലുള്ള മാക്സി ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് അനുഷ്ക. ഈ സ്ലീവ് ലെസ് മാക്സി ഡ്രസ്സിന്‍റെ വില 5590 രൂപയാണ്. അടുത്തിടെ മഞ്ഞ മിനി ഡ്രസ്സിലുള്ള താരത്തിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

Also Read: ഗർഭിണിയായ അനുഷ്കയുടെ പ്രിയ ഭക്ഷണം; വീഡിയോ പങ്കുവച്ച് താരം...