ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുമുണ്ട്. 

താരങ്ങള്‍ തന്നെയാണ് ആരാധകര്‍ക്കായി ഇവ പങ്കുവയ്ക്കുന്നതും. അക്കൂട്ടത്തില്‍  ബോളിവുഡിന്‍റെ പ്രിയ താരം പ്രീതി സിന്‍റയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ജിമ്മില്‍ പോകാന്‍ കഴിയാത്തതിനാല്‍ 'എക്‌സര്‍സൈസ്' ചെയ്യാന്‍  താരം ഒരു വഴിയും കണ്ടെത്തിയിരിക്കുകയാണ്. 

വ്യായാമം ചെയ്യാന്‍ പ്രീതി കണ്ടെത്തിയ വഴിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലാകാന്‍ കാരണം. തന്റെ വീടിന്റെ ഗാര്‍ഡനിലെ വിളക്കുകാലിലാണ് 'റെസിസ്റ്റന്‍സ് ബാന്‍ഡ് പഞ്ച്' ചെയ്യുന്നതിനുള്ള 'ബാന്‍ഡ്' താരം ഉറപ്പിച്ചത്. 'ജുഗാദ്' എന്നാണ് ഈ വര്‍ക്കൗട്ടിനെ പ്രീതി വിശേഷിപ്പിക്കുന്നത്.

 

 

ഈ ക്വാറന്‍റൈന്‍ കാലത്തും ഫിറ്റായിരിക്കാന്‍ വ്യത്യസ്തമായ വഴികള്‍ കണ്ടെത്തണമെന്നാണ് വീഡിയോ പങ്കുവച്ച് താരം പറയുന്നത്. 

ബാന്‍ഡിന്റെ രണ്ട് അറ്റങ്ങളും വ്യായാമം ചെയ്യുന്ന ആളുടെ കൈയില്‍ ചുറ്റിപ്പിടിക്കണം. ശേഷം പഞ്ച് ചെയ്യുന്നത് പോലെ ശക്തിയില്‍ മാറി മാറി കൈകള്‍ ചലിപ്പിക്കുക. ലോവര്‍ ബാക്കിന് ബലം നല്‍കാനും നടുവേദന മാറാനും നല്ല വ്യായാമമാണ് ഇത്.

Also Read: 'ക്വാരന്റൈന്‍' ദിനങ്ങള്‍ ഇങ്ങനെയുമാകാം; ബോളിവുഡിന്റെ പ്രിയതാരം പങ്കുവച്ച വീഡിയോ...