ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരമാണ് രണ്‍വീര്‍ സിങ്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരം എന്നുതന്നെയാണ് രണ്‍വീറിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. രണ്‍വീര്‍ മാത്രമല്ല ദീപിക പദുകോണും അങ്ങനെ തന്നെയാണ്.
ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരമാണ് രണ്‍വീര്‍ സിങ്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരം എന്നുതന്നെയാണ് രണ്‍വീറിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. രണ്‍വീര്‍ മാത്രമല്ല ദീപിക പദുകോണും അങ്ങനെ തന്നെയാണ്. ഡ്രസിങ് സ്റ്റൈലും ഫാഷന്‍ സെന്‍സും വേറെയാണെങ്കിലും ഇടയ്ക്കൊക്കെ രണ്ടാളും ഒരേ പോലുളളവയോ ഒരേ നിറത്തിലുളള വസ്ത്രങ്ങളോ ധരിക്കാറുണ്ട്. അതൊക്കെ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇവരെന്താ ഇരട്ടകളോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ഇപ്പോഴിതാ സ്റ്റൈലിഷ് താരം രണ്‍വീര്‍ സിങിന്‍റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്യാഷ്വല്‍ വസ്ത്രമാണ് രണ്‍വീര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവരുടെയും കണ്ണു പോകുന്നത് രണ്‍വീറിന്‍റെ ബൂട്ട്സിലാണ്.
Louis Vuitton-ന്‍റെ ബൂട്ട്സാണ് രണ്‍വീര്‍ ധരിച്ചത്. 1,45,000 രൂപയാണ് ഈ ബൂട്ട്സിന്‍റെ വില. ബൂട്ട്സിനെ കുറിച്ച് നിരവധി നല്ല കമന്‍റുകളാണ് ആരാധകരും പങ്കുവെയ്ക്കുന്നത്.

