ഡയാനാ രാജകുമാരിയുടെ വളരെ പ്രശസ്തമായ നീല വെൽവറ്റ് ഗൗൺ ലേലം ചെയ്യുന്നു. 3.5 ലക്ഷം പൗണ്ട് ആണ് ഇതിന്‍റെ അടിസ്ഥാന വില. അതായത് ഏകദേശം 3.25 കോടി ഇന്ത്യൻ രൂപ.  

ഡയാനാ രാജകുമാരിയുടെ വളരെ പ്രശസ്തമായ നീല വെൽവറ്റ് ഗൗൺ ലേലം ചെയ്യുന്നു. 3.5 ലക്ഷം പൗണ്ട് ആണ് ഇതിന്‍റെ അടിസ്ഥാന വില. അതായത് ഏകദേശം 3.25 കോടി ഇന്ത്യൻ രൂപ. ‌

ലണ്ടനിലെ കെറി ടെയ്‌ലർ ഓക്‌ഷൻസിൽ ഡിസംബർ 9ന് ആണ് ലേലം നടക്കുന്നത്. വെറ്റ് ഹൗസിലെ പാര്‍ട്ടിയിൽ ഹോളിവുഡ് നടന്‍ ജോൺ ട്രവോൾട്ടയ്ക്കൊപ്പം ഡയാന രാജകുമാരി നൃത്തം ചെയ്തത് ഈ ഗൗൺ ധരിച്ചായിരുന്നു. അന്ന് ഡയാനയുടെ നൃത്തിനൊപ്പം ഈ നീല ഗൗണും ഏറെ ശ്രദ്ധ നേടിയിരുന്നു.

മുന്‍പ് പലരും ഈ ഗൗൺ ലേലത്തിന് വാങ്ങിയിട്ടുണ്ട്. പഴയ ഹോളിവുഡ് ഫാഷന്‍ മോഡലിലാണ് ഈ ഗൗൺ. ലോ കട്ടും ഓഫ് ഷോല്‍ഡറുമാണ് ഈ ഗൗണിന്‍റെ ഭംഗി. 


View post on Instagram