Asianet News Malayalam

ജോലിയിലെ ടെന്‍ഷന്‍ മാറ്റാന്‍ എന്തുചെയ്യണം?

വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ചു കൂടാന്‍ എല്ലാ വർഷവും കുറച്ചു ദിവസം മാറ്റിവയ്ക്കുക. ആ സമയം യാത്രകള്‍ പോകാനാവുമെങ്കില്‍ അത് ജോലിയുടെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.

priya varghese column about causes of stress in workplace
Author
Trivandrum, First Published Apr 21, 2021, 5:13 PM IST
  • Facebook
  • Twitter
  • Whatsapp

ഇപ്പോള്‍ വർക്ക് ഫ്രം ഹോമും ടാർ​ഗറ്റും തികയ്ക്കാനുള്ള പെടാപാടുമായി എന്തെങ്കിലും ഒക്കെ മാനസിക സമ്മർദ്ദം ജോലിയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടിവരികയാണ്. ജോലിയിലെ ടെൻഷൻ വീട്ടിലും, വീട്ടിലെ പ്രശ്നങ്ങള്‍ ജോലിയും ഒക്കെ ദോഷകരമായി ബാധിച്ചു തുടങ്ങുന്നു എന്നു കാണുമ്പോള്‍ തന്നെ അവ പരിഹരിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കണം. ഇത്തരം സമ്മർ​ദ്ദങ്ങൾ പിന്നീട് വിഷാദരോഗവും ആത്മഹത്യാ ചിന്തകളുമായി ഒക്കെ മാറുന്ന കാഴ്ചകള്‍ നമുക്കു ചുറ്റും ഉണ്ട്.

ജോലിയില്‍ അനാവശ്യ ടെൻഷന്‍ ഒഴിവാക്കാനുള്ള ചില മാർ​ഗങ്ങൾ...

•    ജോലികളില്‍ ഉടന്‍ ചെയ്തു തീർക്കേണ്ടത്, സാവകാശം ഉണ്ടെങ്കിലും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടവ ഏത് എന്നിവയെല്ലാം മുൻകൂട്ടി പ്ലാന്‍ ചെയ്തു വയ്ക്കുക.
•    കൃത്യമായ പ്ലാന്‍ ഇല്ല എന്ന കാരണത്താല്‍ ജോലികള്‍ തീരാന്‍ വൈകുകയും അതിനാല്‍ സ്ഥിരമായി വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കായി സമയം കിട്ടാതെ വരികയും ചെയ്യുന്ന രീതി തുടരാതെ ഇരിക്കുക.
•    ആവശ്യമെങ്കില്‍ ടൈം ട്രാക്കിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാം.
•    ഒരു ദിവസത്തിന്റെ ഏതു സമയത്താണ് ഏകാഗ്രതയോടെ ജോലികള്‍ ചെയ്യാന്‍ നിങ്ങൾക്കാകുക എന്ന് കണ്ടെത്തുക.  വളരെ ശ്രദ്ധ ആവശ്യമായ ജോലികൾ ചെയ്യാൻ ആ സമയം തിരഞ്ഞെടുക്കുക.
•    ചെയ്തു തീർക്കാന്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ അവസാന നിമിഷത്തേക്കു മാറ്റി വയ്ക്കാതിരിക്കുക.
•    പങ്കാളിയുമായി പിണങ്ങിയാല്‍ അതു പറഞ്ഞു തീർക്കാതെ ജോലിയില്‍ മുഴുകി അതിനെപ്പറ്റി ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന രീതി നിങ്ങൾക്കുണ്ടെങ്കില്‍ അതവരുമായി മാനസികമായ അകൽച്ചയ്ക്കു കാരണമാകും. 
•    സാമ്പത്തികമായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാനും അല്പം സമയം കണ്ടെത്തുക. വരവു ചിലവു കണക്കുകള്‍ കൃത്യമായി പരിശോധിക്കുക.
•    ജോലി സ്ഥലത്ത് നിങ്ങളുടെ ഇരിപ്പിടവും മറ്റും സൗകര്യപ്രദമാണ് എന്ന് ഉറപ്പുവരുത്തുക. അധിക സമയം ഇരുന്നു ജോലി ചെയ്യുമ്പോള്‍ നടുവിന് വേദന പോലെയുള്ള പ്രശ്നങ്ങള്‍ വരാതെ ഇരിക്കാനാണിത്.
•    ഓരോ ദിവസവും ജോലി അവസാനിക്കുമ്പോള്‍ സ്വയം വിശകലനം ചെയ്യുക. തെറ്റു തിരുത്താനും മെച്ചപ്പെട്ട രീതിയില്‍ തുടർന്നുള്ള ദിവസങ്ങളില്‍ പ്രവർത്തിക്കാനും ഇതു സഹായിക്കും.
•    ജോലിയിലെ ടെൻഷൻ മനസ്സ് മടുപ്പിക്കുന്നു എങ്കില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ റിലാക്സേഷന്‍ ടെക്നിക്ക് പരിശീലിക്കുക.
•    ഒഴിവു സമയങ്ങളില്‍ സഹപ്രവർത്തകരോട് കുശലാന്വേഷണം നടത്താം.
•    ആർക്കും  ദ്രോഹം ചെയ്യാത്ത തരം തമാശകള്‍ പറയാം 
•    ജോലി ചെയ്യുന്നതിനിടയില്‍ വന്നു നിങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ആളുകളെ അകറ്റി നിർത്തുക.
•    ആരോഗ്യകരമായ ഭക്ഷണരീതിയും, ഉറക്കവും, വ്യായാമവും ശീലമാക്കുക
•    വിഷാദാവസ്ഥയോ അമിത ടെൻഷനും അനുഭവപ്പെടുന്നു എങ്കില്‍ മന:ശാസ്ത്രജ്ഞന്റെ സഹായം തേടാന്‍ മടിക്കരുത്

കുടുംബത്തിനൊപ്പം സമയം കണ്ടെത്താം...

•    ഓഫീസിലെ ടെൻഷന്‍ ഇറക്കി വയ്ക്കാനോ ബോസ്സിനോട് പ്രകടിപ്പിക്കാന്‍ പറ്റാത്ത ദേഷ്യം തീർക്കാനോ ഉള്ള സ്ഥലമല്ല വീട്

•    വീട്ടിലുള്ളവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കുക.

•    മക്കൾക്കൊപ്പം നിർബന്ധമായും എല്ലാ ദിവസവും കുറച്ചു സമയം ചിലവഴിക്കണം. 

•    കുട്ടികൾക്കൊപ്പം കാർഡ്  ഗെയിമുകളോ മറ്റോ കളിക്കാം. നിസ്സാരം എന്ന് തോന്നിയേക്കാമെങ്കിലും ഓഫീസിലെ ടെൻഷന്‍ മറക്കാന്‍ ഇതു ഗുണംചെയ്യും.

•    പങ്കാളിയുമായി സംസാരിക്കാനായി ദിവസവും ഏറ്റവും കുറഞ്ഞത് പത്തു മിനിറ്റെങ്കിലും കണ്ടെത്തുക

•    വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ചു കൂടാന്‍ എല്ലാ വർഷവും കുറച്ചു ദിവസം മാറ്റിവയ്ക്കുക. ആ സമയം യാത്രകള്‍ പോകാനാവുമെങ്കില്‍ അത് ജോലിയുടെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.

•    രണ്ടുപേരും ജോലി ചെയ്യുന്നവരാണ് എങ്കില്‍ കുട്ടികളുടെ ഉത്തരവാദിത്വങ്ങള്‍ പരസ്പരം പങ്കിടുക

•    വിനോദങ്ങൾക്കും സൗഹൃദങ്ങൾക്കും ഒഴിവു ദിവസമെങ്കിലും സമയം കണ്ടെത്തുക

•    സോഷ്യൽ മീഡിയയില്‍ സുഹൃത്തുക്കളുടെ ജീവിതം കണ്ട് യാഥാർത്ഥ്യ ബോധമില്ലാതെ അതേപടി അതു പകർത്താൻ ശ്രമിക്കരുത്.

•    പണത്തിനും സ്ഥാനമാനങ്ങൾക്കും  അമിത പ്രാധാന്യം നൽകി  കുടുംബജീവിതം കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാവരുത്.

വിമർശനങ്ങള്‍ ആത്മവിശ്വാസം തകർക്കുമ്പോള്‍ നാം ചെയ്യേണ്ടത്...?

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
For AppointmentsCall: 8281933323

 


 

Follow Us:
Download App:
  • android
  • ios