ഇടയ്ക്കിടെ ത്വക്കുരോഗങ്ങള്‍ വരികയും മാറാന്‍ വൈകുകയും ചെയ്യുന്ന വ്യക്തികളില്‍ ഇവയുടെ കാരണം ഇവര്‍ അനുഭവിക്കുന്ന മാനസിക സമ്മർദ്ദമാകാന്‍ സാധ്യത അധികമാണ്. പലരിലും ത്വക്കുരോഗങ്ങള്‍ മാറിയശേഷവും അത് സ്വയം അംഗീകരിക്കാന്‍ താമസം നേരിടുകയും പല സാഹചര്യങ്ങളെയും ആളുകളെയും ഒഴിവാക്കുന്ന രീതി തുടരുകയും ചെയ്യുന്ന രീതി കണ്ടുവരാറുണ്ട്.  

മുഖക്കുരുവും മറ്റു ത്വക്കുരോഗങ്ങളും സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എങ്കിലും പല വിധമായ മാനസിക സമ്മർദ്ദങ്ങളിലേക്ക് ഈ പ്രശ്നങ്ങള്‍ വ്യക്തികളെ കൊണ്ടെത്തിക്കുന്ന അവസ്ഥയുണ്ട്. കുടുംബം ആകമാനം സമാധാനം നഷ്ടപ്പെടാന്‍ വരെ ഇത് കാരണമായേക്കാം. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകര്‍ത്തുകളയുന്ന അവസ്ഥയ്ക്ക് മിക്കപ്പോഴും ത്വക്കുരോഗങ്ങള്‍ കാരണമാകാറുണ്ട്.

മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടിതോന്നുക, ആളുകൾ ചോദിക്കാന്‍ ഇടയുണ്ട് എന്നതിനാല്‍ പല സാഹചര്യങ്ങളെയും ഒഴിവാക്കുക എന്നിവയെല്ലാം ത്വക്ക് രോഗങ്ങള്‍ ഉള്ളവരില്‍ സാധാരണയായി കാണാന്‍ കഴിയുന്ന ചില ബുദ്ധിമുട്ടുകള്‍ ആണ്. ഇടയ്ക്കിടെ ത്വക്കുരോഗങ്ങള്‍ വരികയും മാറാന്‍ വൈകുകയും ചെയ്യുന്ന വ്യക്തികളില്‍ ഇവയുടെ കാരണം ഇവര്‍ അനുഭവിക്കുന്ന മാനസിക സമ്മർദ്ദമാകാന്‍ സാധ്യത അധികമാണ്.

പലരിലും ത്വക്കുരോഗങ്ങള്‍ മാറിയശേഷവും അത് സ്വയം അംഗീകരിക്കാന്‍ താമസം നേരിടുകയും പല സാഹചര്യങ്ങളെയും ആളുകളെയും ഒഴിവാക്കുന്ന രീതി തുടരുകയും ചെയ്യുന്ന രീതി കണ്ടുവരാറുണ്ട്. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ മാത്രം മനസ്സിന്റെ സമാധാനം കെടുത്തുകയും ഭാവിയെപ്പറ്റി വലിയ ഉൽകണ്‌ഠ നേരിടുന്ന അവസ്ഥപോലും ചിലരില്‍ അനുഭവപ്പെടാം.

മനസ്സിനെ ബാധിക്കുമ്പോള്‍...

1. ആത്മവിശ്വാസം നഷ്ടമാവുക
2. മറ്റുള്ളവർ കളിയാക്കുമോ എന്ന പേടി
3. ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഒഴിഞ്ഞ് മാറുക
4. ജോലിക്ക് പോകാതെ ഇരിക്കുക
5. സാധാരണ ജീവിതത്തിലെ എല്ലാ പ്രവർത്തികളിലും വ്യത്യാസം വരുത്തുക
6. ദേഷ്യം
7. മനസ്സ് വിഷാദത്തിലേക്ക് പോവുക
8. ഇനി ജീവിക്കണ്ട എന്ന് തോന്നിപ്പോവുക

ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ ചിലപ്പോള്‍ വലിയ മാനസിക സമ്മർദ്ദം ഉണ്ടായി എന്നുവരാം. ഓരോ വ്യക്തികളും അവരുടെ പ്രശ്നങ്ങളെ എത്ര തീവ്രമായി കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവും എത്ര മാനസിക സമ്മർദ്ദം അവരില്‍ ഉണ്ടാകുന്നു എന്ന് പറയാന്‍ കഴിയുക. മറ്റുള്ളവർ എന്തഭിപ്രായം എന്നെപ്പറ്റി പറയും എന്നതിന് അമിതമായ പ്രാധാന്യം നൽകുന്ന ആളുകളില്‍ ത്വക്കുരോഗങ്ങള്‍ അവരുടെ സമാധാനം കെടുത്തുന്ന അവസ്ഥ ഉണ്ടാക്കും.

മന:ശാസ്ത്ര ചികിത്സ...

കളിയാക്കലുകളെയും വിമർശനങ്ങളെയും നേരിടാന്‍ മാനസികമായി പ്രാപ്തി നേടിയെടുക്കാന്‍ സഹായിക്കുക എന്നതാണ് വേണ്ടത്. പൊതുവേപെട്ടെന്ന് സങ്കടം വരുന്ന ആളുകളില്‍ പ്രശ്നങ്ങളെ നേരിടുന്നത് എങ്ങനെ എന്നു പഠിച്ചെടുക്കാന്‍ മന:ശാസ്ത്ര ചികിത്സകൊണ്ട് കഴിയും. റിലാക്സേഷന്‍ ട്രെയിനിങ്ങ് പോലെയുള്ള മന:ശാസ്ത്ര ചികിത്സാരീതികള്‍ മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ വളരെ ഫലപ്രധാമാണ്. മാനസിക സമ്മർദ്ദം പൂർണമായി മാറ്റാന്‍ ശ്രമിക്കുന്നതിലൂടെ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ മനസ്സിലാക്കാനും നേരിടാനും ഒരു വ്യക്തിക്ക് കഴിയും.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC), തിരുവല്ല
For appointments call: 8281933323
Telephone consultation only

ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ? എപ്പോഴും ഭയമാണോ?